ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാംസർഗ്ഗം ൧൧

                                 ആരാജാവിനുഭാർയ്യമാർകളിൽവിശേഷിച്ചുംപ്രിയപ്പെട്ടിടു
                                 ന്നോരാമാനിനിയാംവിലാസവതിയായീടുംമഹാരാജ്ഞിയാൾ
                                 നാരീസത്തമവല്ലഭാനുസരണംവാങ്ങിപ്പുറത്തുള്ളൊര
                                 ഗ്ഗൌരീക്ഷേത്രമതിൽത്തൊഴുന്നതിനെഴുന്നള്ളീടിനാളേകദാ          ൧൧
                                 അന്നേരത്തവിടെപ്പുരാണപഠനത്തിങ്കൽപ്രസംഗിച്ചുപോ
                                 ലൊന്നേതോശ്രുതിവാക്ക ' പുത്രനെഴുമോലോകങ്ങളെ ' ന്നിങ്ങിനെ
                                 മന്നിൻനായികതൻചെവിക്കതുപഴുപ്പിച്ചൊരുശിപ്പടി
                                 ക്കൊന്നിച്ചേറ്റമസഹ്യവേദനപെടുമ്മാറയ്ത്തറച്ചുദൃഢം                      ൧൨
                                 പിന്നെപ്പോന്നുഗൃഹത്തിൽവന്നവൾമുഖംവസ്ത്രത്തിനാൽമൂടിയൂൾ
                                 ച്ചിന്നുംദുഃഖമൊടുംനിലത്തുടനുരുണ്ടേറെക്കരഞ്ഞീടിനാൾ
                                 വന്നെത്തുംസഖിമാർപുലമ്പിനസമാധാനത്തിലുംനിന്നതി-
                                 ല്ലെന്നല്ലൂണിനുമേറ്റതില്ലമതിയാക്കീലേതുമേരോദനം                      ൧൩
                                 അപ്പോൾഭൃത്യർപറഞ്ഞറിഞ്ഞുദയിതാസന്താപമെന്തോപെരു
                                 ത്തുൾപ്പൂസംഭ്രമമോടണഞ്ഞരചനുംമെല്ലന്നുചൊല്ലീടിനാൻ
                                ' മൽപ്രാണേശ്വരി!യെന്തിനിങ്ങിനെകരഞ്ഞീടുന്നു‌ഞാൻമന്ന്യുവൊ
                                 ന്നുൽപ്പാദിപ്പതിനെന്നുമിന്നുവരെയുംകാണിച്ചിതോകാരണം             ൧൪
                                എന്നല്ലെന്റെമുഖത്തുനോക്കുമവനെൻകയ്ക്കൽപ്പരംപ്രാണനും
                                നിന്നുള്ളോൻതവനീരസത്തിനിടയാരുണ്ടാക്കികോപിക്കുവാൻ
                                എന്നെല്ലാംവളരെപ്രസാദനനചസ്സോതീട്ടുമിണ്ടാഞ്ഞതിൽ
                                ച്ചെന്നല്ലൽപ്പെടുവാൻനിമിത്തമവനേക്കേൾപ്പിച്ചുതാൻതോഴിയാൾ
                                              ഇത്തത്വംകേട്ടറിഞ്ഞിട്ടരചനുമഴലാ-
                                                       ർന്നശ്രുതൂകുന്നഭാർയ്യാ
                                              വക്ത്രംനെഞ്ഞത്തണച്ചങ്ങിനെചെറുതുകര 
                                                       ഞ്ഞീടിനാനേറെനേരം
                                              ഇത്ഥംകേണൊട്ടുകണ്ണീർകനിവിനൊടുതുട
                                                        ച്ചിട്ടുതാൻകാന്തയോടാ
                                              പൃത്ഥ്വിക്കീശൻപറഞ്ഞാൽമൊഴികളുമിടറി
                                                        ക്കൊണ്ടഹോസാന്ത്വവാക്യം                            ൧൬
                              ' അല്ലേദേവി!സദാപ്പൊഴുംമറുംമരുന്നില്ലാത്തരേഗംകണ

ക്കല്ലേഹന്തകെടുത്തിടുന്നുചിരമീവൻചിന്തയെൻചിത്തവും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/14&oldid=161563" എന്ന താളിൽനിന്ന് ശേഖരിച്ചത്