ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദാനംയാഗങ്ങൾഹോമംനവമിവകൾമുറ

യ്ക്കുന്നുതൊട്ടേറ്റമേറ്റീ

നൂനംനാട്ടാർക്കുനല്ലത്ഭുതമിതിലുളവാ-

മ്മാറുരരണ്ടാളുമൊപ്പം

താനെവംവാണിടുന്പോളൊരു കുറിനൃവരൻ

കണ്ടീതിസ്വപ്നമെന്തോ

താനേതാൻപൂർണചന്ദ്രൻ പ്രിയയുടയമുഖ-

ത്തേക്കുകേറുന്നതായി



ചന്ദ്രനിങ്ങിനെയാവിലാസവതിതന്നാസ്യപ്രവേശംക്ഷിതി-

യ്ക്ക്കിന്ദ്രൻകണ്ടവിധംമനോരമയതാമന്തർജ്ജനാങ്കസ്ഥലം

നന്നായത്ഭുതപുണ്ഡരീകമണയെക്കാണാനായിമന്ത്രി ഃ പി-

പിറ്റെന്നാൾമംഗളപൂർവമിക്കഥനൃപൻകേൾപ്പിച്ചുമന്ത്രിന്ദ്രനെ



'എന്തോതേർണ്ടു ഫലിച്ചു കാര്യമുടനെചന്ദ്രാജനാമുണ്ണിയുൾ

സ്സന്തോഷത്തൊടുദേവിയിങ്കലുളവാ'മെന്നാൻ മുദാമന്ത്രിയും

എന്നേവംചിലനാൾകഴിഞ്ഞൊരുദിനംദേവിയ്ക്ക്കുഹോഗർഭമു-

ണ്ടെന്നെറെപ്രിയമുള്ളതോഴികൾധരിപ്പിച്ചു ധരിത്രീശനെ



മന്നൻ വസ്ത്രങ്ങൾനല്ലാഭരണമിവരസി-

ച്ചായവർക്കായ്ക്കൊടുത്തു

മന്ദമ്പിന്നെത്തെളിഞ്ഞുദിനമനുതെളിയും

ഗർഭചിഹ്നത്തൊടൊപ്പം

തന്നുള്ളിൽപ്രീതിയോടിക്കഥസചിവനെയും

സ്വാമികേൾപ്പിച്ചുപെറ്റീ-

ടുന്നന്നാൾ കാത്തിരുന്നുരസമൊടുമഴനാൾ

കാത്തവെഴാന്പൽപൊലെ


മാസം പത്തു തികഞ്ഞൊരളവൊരുമകനെ

പ്പെറ്റിതാദ്ദേവിഹർഷോ-

ല്ലാസംമൂലം ജഗത്തൊക്കയുമതുസമയം

മട്ടുമാറിച്ചമഞ്ഞു

ശുക്രൻപൂർണ്ണഹർഷത്തൊടുമുടനുടനേ

ചെയ്തുസമ്മാനദാനം

ലേശംകൊള്ളാതയായത്ഭുതമൊരുവിധവും

മൂന്നുലോകത്തിനുള്ളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/16&oldid=161565" എന്ന താളിൽനിന്ന് ശേഖരിച്ചത്