ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാദംബരീകഥാസാരം

നൽപ്പൂമെത്തപ്പുറംവാണഥകിമപിനിന ച്ചമ്പോടന്തഃപുരംവി ട്ടപ്പക്ഷിപ്രൌഢനേത്തന്നരികലവിടെവെ ച്ചാനയിപ്പിച്ചുവീരൻ ൧൯

ംരംശൽകഞ്ചുകികൊണ്ടുവന്നകിളിയോടാദ്യത്തിലഷ്ടിസ്സുഖം പേശിക്കൌതുകമോടവന്റെ ചരിതംചോദിച്ചുജാതാദരം വൈശമ്പായന!താങ്കളാരെവിടെയാണുണ്ടായതെങ്ങിത്രനാൾ വാസം ചെയ്തുകിടച്ചതെങ്ങിനെ കലാശാസ്ത്രാദിവിജ്ഞാനവും? ൨൦

തോന്നുന്നൂമമപൂവ്വജന്മമറിയുന്നാരോഭവാൻഭൂതലേ പോന്നുണ്ടായവനെന്നുപക്ഷികളിലീമെച്ചം ഭവിച്ചീടുമോ പിന്നെ ബ്രാഹ്മണനൊത്തതായിടുമൊരീപ്പേരാരുതന്നൂഭവാ നിന്നെന്തീവകനാമരീതിപെടുമോചണ്ടാലവർണ്ണളിയിൽ ൨൧

എന്നാലെങ്ങിനെചെന്നുപെട്ടുപറയകൂട്ടത്തിലങ്ങിങ്ങുതാൻ വന്നാസ്സംഗതിയുംക്രമത്തിൽ മുഴുവൻചൊന്നാലു'മെന്നിങ്ങിനേ മന്നോർമന്നനുദാരമാദരവോടുംചോദിച്ചതിൽബുദ്ധികൊ ണ്ടൊന്നോർത്തൊട്ടിടനിന്നുദിവ്യശുകവുംചൊല്ലിത്തുടങ്ങീടിനാൻ ൨൨ കേട്ടിട്ടുണ്ടായിരിക്കാംനൃപവൃഷഭ!ഭവാ നങ്ങുപൂർവ്വാപരാബ്ധി പ്പാട്ടിൽത്തട്ടുംവിധംനീളവെവിലസിനവി

  	   ന്ധ്യാടവീഭൂമിഭാഗം

കാട്ടാനകൂറ്റർകന്നംതരുവിലുരസിടും ദണ്ഡകാരണ്യമാമീ ക്കാട്ടിൽഭാഗത്തുസീതാസഹജസഹിതനാ യ്പാർത്തുപോൽപ്പണ്ടുരാമൻ ൨൩ ലോപാമുദ്രനനച്ചുയർത്തിനമരകൂട്ടത്തൊടൊത്തിന്നുമാ ബ്ഭൂഭാഗത്തിലഗസ്യമാമുനിവരന്നൊന്നുണ്ടുപുണ്യാശ്രമം ശോഭാർത്ഥംജനകേന്ദ്രപുത്രി ചെവിയിൽച്ചാർത്തിന്നുപൊട്ടിച്ചതായ് ശ്രീപാളുംപലനീലനീരജമെഴുന്നാപ്പമ്പയുണ്ടന്തികേ ൨൪ അപ്പമ്പയ്ക്കൊട്ടടുത്തിട്ടഴകുടയപടിഞ്ഞാറെവക്കത്തുപണ്ടേ നിൽപുണ്ടേപൊക്കവും വണ്ണമധികമെഴും ജീർണ്ണമാം പൂളവൃക്ഷം ആപ്പൂളല്ക്കുള്ളകൊമ്പിൽകവരകളിടയിൽച്ചുറ്റുമേകൂടുകൂട്ടി

പ്പാർപ്പുണ്ടേപേടിയെന്നേപലപലകിളിതൊട്ടൂള്ളപക്ഷിപ്രപഞ്ചം ൨൫










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/7&oldid=161571" എന്ന താളിൽനിന്ന് ശേഖരിച്ചത്