ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാംസർഗ്ഗം ൫

കാലത്തേറ്റവയങ്ങുമിങ്ങുമുഴറിത്തീറ്റയ്ക്കുപോയന്തിയാം കാലത്തെത്തിരസിച്ചുരാത്രിയവിടെക്കൂട്ടിൽക്കിടന്നീടുമേ മേളിച്ചെന്നുടെയച്ഛനമ്മകളിതിന്മട്ടാണുവാർദ്ധക്യമാം നാളിൽപ്പിന്നെയവർക്കൊരൊറ്റമകനീമാപാപിഞാൻതീർന്നുതേ ൨൬ അന്നൂക്കൻപേറ്റുനോവിൻവികടതസഹിയാ ഞ്ഞമ്മപേറോടുകൂടി ത്തീർന്നൂദുഷ്ടേറിടുന്നെന്നുടെനിലനിരുപി ച്ചീവയസ്സായകാലം ചിന്നുംഭാർയ്യാവിയോഗവ്യസനമറിവമ ത്തീട്ടുമെൻപ്രാണരക്ഷ യ്ക്കെന്നുംയത്നിച്ചപോന്നൂസകലസമയവും സാധുവാമെന്റെതാതൻ ൨൭

അയ്യോവാത്സല്യമൂല്യംജനകനുപുറമെ വല്ലതുംതീറ്റതേടാൻ വയ്യോർത്താലെന്നെമാറത്തിരവുപകലണ ച്ചിട്ടുകൂട്ടിൽക്കിടക്കും പയ്യേറ്റാൽവല്ലകൂട്ടിന്നരികിലുമവർതൻ തീറ്റതാഴെക്കൊഴിഞ്ഞാൽ പ്പയ്യേത്താൻകൊക്കിലാക്കിത്തരുമിവനതുഞാൻ തിന്നശേഷംഭുജിക്കും ൨൮

ഏവമ്പാർത്തുപുലർത്തിവന്നിടുമൊരെന്നച്ഛന്റെമാറത്തുഞാൻ മേവുമ്പോൾച്ചിറകുമ്മുളച്ചഥപറക്കാനായ്ക്കുറിക്കുന്നനാൾ ആവൻപിച്ചടവിക്കകംമൃഗഖഗക്കൂട്ടംഭയപ്പെട്ടുഴ ന്നാവുമ്പാടുയമപ്പെരുമ്പറകണക്കുണ്ടായികോലാഹലം ൨൯

അപ്പോഴച്ഛന്റെമാറത്തവശതയൊടട ങ്ങുന്നഞാൻകൌതുകത്താൽ കെല്പോടേനാലുപാടുംചെറുതുതലപുറ ത്താക്കിനോക്കുന്നനേരം ദർപ്പങ്കുടുന്നവേടപ്പടയടവിയട ച്ചിട്ടുവേട്ടയ്ക്കുവേണ്ടീ ട്ടൊപ്പങ്കൂടുന്നവേടർക്കരചനെയവിടെ

ക്കണ്ടുനായാട്ടിലായി ൩൦










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kadhambaree_kadha_saram.pdf/8&oldid=161572" എന്ന താളിൽനിന്ന് ശേഖരിച്ചത്