ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കാന്തവൃത്തം 11


രവിക്ഷണേതനുജിതോല്ലസൽ ചഞ്ചലേകുസുമമഞ്ജരിയ്ക്കു
കുചഭഗ്നസൽകുസുമമഞ്ജരി.        (൫൮)

(മത്തേഭം-൨൨)


നൽത്തേന്തൊഴുന്നമൊഴിയൊന്നൊടുരണ്ടുമഥ നാ
ലെട്ടുമൊമ്പതുമയേപത്തിൽ പരം‌പരിചിലൊന്നഞ്ച
താറുപുനരെട്ടെന്നിവറ്റഗുരുവാം മത്തേഭവൃത്തമതി
ലൊത്തീടുമന്ത്യമതുമിത്ഥന്ധരിച്ചിടുകനീ മത്തേഭവൃന്ദമ
തിനുൾത്താരിലത്തലുകൊടുതീടുമാൎയ്യഗമനേ!        (൫൯)

(ഭദ്രകം-൨൨)


ഒന്നോടുനാലതാറുദശമാക്ഷരംസുതനു!പത്തിനപ്പുറമ
താകുന്നൊരു രണ്ടുമാറുമിവയുംഗുരുക്കൾപുനരെട്ടുമന്തി
മമതുംഇന്ദിരതോറ്റിടും വരതനോധരിച്ചിടുകപത്തി
ലുംയതിശുഭേസുന്ദരി പന്തിരണ്ടതിലുമാം സുഭദ്രതരഗാ
ത്രി!ഭദ്രകമതിൽ.        (൬൦)

(അശ്വലലിതം-൨൩)


വടിവിനൊടഞ്ചതേഴുദശമത്തിനപ്പുറമതാകുമൊന്നു
മയികേൾ ദൃഢമഥമൂന്നുമേഴുമിവയും ഗുരുത്വമതുചേരു
മൊമ്പതുമെടോഒടുവതുമേവമങ്ങുയതിനാൽധരിയ്ക്ക പ
തിനൊന്നതിങ്കൽനിയതം പെടുമിഹപന്തിരണ്ടിലുമി
തോൎക്കുകാശ്വലലിതേവരാംഗിലലിതേ!        (൬൧)
                          

(തന്ന്വീ-൨൪)


ഒന്നോടുനാലഞ്ചയിശശിവദനേ പത്തുകഴിഞ്ഞഥവ
രുമൊരുരണ്ടുംമൂന്നതുമാറും മധുമൊഴിയൊടുവിൽചേ
ൎന്നൊരുരണ്ടിവശൃണുഗുരുവാകുംവന്നിടുമഞ്ചേഴിവയതി
ൽ യതിയുംപത്തതിനപ്പുറമെഴുമൊരുരണ്ടിൽ തന്ന്വിയ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/17&oldid=161817" എന്ന താളിൽനിന്ന് ശേഖരിച്ചത്