ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്പീഠികാ.
Rule Segment - Wave - 40px.svg Rule Segment - Curl Left - 10px.svg Rule Segment - Curl Right - 10px.svg Rule Segment - Wave - 40px.svg

വൃത്തരത്നാകരം മുതലായ "ഛന്ദശ്ശാസ്ത്ര"ഗ്രന്ഥങ്ങളിൽ ഒന്നുമുതൽ മേല്പോട്ടുള്ള സംഖ്യകൾക്ക് "ഏകം", "ദ്വയം" എന്നിങ്ങിനെ ഉള്ള സുലഭമായ മാൎഗ്ഗം വെടിഞ്ഞ് "ഉക്താ" "അത്യുക്താ" ഇത്യാദിയായും, മൂന്നു വൎണ്ണങ്ങൾക്കൊ നാലുമാത്രാകൾക്കൊ ഒരു ഗണമെന്നും, ആ ഗണവൎണ്ണങ്ങളുടെ ഗുരുലാഘവഭേദംകൊണ്ട് എട്ടുഗണമാക്കി "മയരസതജഭന" എന്നും, സംജ്ഞകൾ ചെയ്തിരിയ്ക്കയാൽ ഒരു ഗണത്തെ ഒരക്ഷരം കൊണ്ടു കാണിയ്ക്കാവുന്നവയായ ചില സ്വല്പലാഘവങ്ങൾ പ്രാചീനഗ്രന്ഥങ്ങളിൽ ഉണ്ട്. എങ്കിലും കാവ്യനാടകാദി വളരെ പരിചയിച്ചു സമ്പൂൎണ്ണലോകവ്യുല്പത്തിയൊ ആയതല്ലങ്കിൽ ശാസ്ത്രങ്ങളിൽ നൈപുണ്യമോ ആയതുകൾ രണ്ടുമൊ സമ്പാദിച്ചിട്ടുള്ളവൎക്കുകൂടി, ഛന്ദശ്ശാസ്ത്രപരിചയം ഇല്ലെന്നുവരികൽ, "പ്രഹൎഷിണീ" വൃത്തത്തിന്റെ സ്വരൂപം "മനജരഗ"എന്നുപറഞ്ഞാൽ ലേശം മനസ്സിലാകുന്നതല്ലാത്തതിന്നു പുറമെ, ഈ പറഞ്ഞതു എന്തുഭാഷയിലാകുന്നു എന്നു സംശയിയ്ക്കകൂടി ചെയ്യുമായിരിക്കാം. പിന്നെയും വൃത്തരത്നാകരരീതിയായിട്ടു "ഗണം" നോക്കി വൃത്തംEmblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/3&oldid=161822" എന്ന താളിൽനിന്ന് ശേഖരിച്ചത്