ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
--2--


അറിയുന്നതാകയാൽ, കേട്ടാൽ പരസ്പരം ഛായയുള്ള വൃത്തങ്ങൾ ഇന്നിന്നതെന്നു അറിവാൻ പ്രയാസം. ആയതുകളും ആയതുകൾ തമ്മിലുള്ള വ്യത്യാസങ്ങളും സ്പഷ്ടമായി തിരിച്ചറിയുകയും ധരിക്കുകയും ചെയ്യേണ്ടതു, പരീക്ഷക്കു പഠിക്കുന്നവർക്കു പ്രത്യേകിച്ചു അത്യാവശ്യമാകുന്നു. ഇന്ദ്രവജ്രാ, ഉപേന്ദ്രവജ്രാ, ഉപജാതികൾ, ആഖ്യാനികാകൾ, വംശസ്ഥം, ഇന്ദ്രവംശസ്ഥം, ഇതുകളും ഇനി ഇതുപോലെ പലതുകളും തമ്മിൽ അല്പാല്പം വ്യത്യാസങ്ങളേയുള്ളു എന്നറിയുന്നതിന്ന് വൃത്തരത്നാ കരം കൊണ്ടു സുലഭത്തിൽ കഴിയുന്നതല്ലാ, എന്നതിനുപുറമെ, ശ്രവണങ്ങൾക്കു ബഹുരസജനകമായ വൃത്തങ്ങളിൽ നിർമ്മിക്കുന്ന പദ്യങ്ങൾക്കുള്ള രസാംശം ഗുരുലഘുക്കളുടെ വിശേഷമായ വിന്യാസങ്ങളിൽനിന്നു ഉത്ഭവിച്ച ഉന്മേഷകരങ്ങളായ താളം മുതലായവ ഈ ഭംഗിയായ വൃത്തങ്ങളിൽ അടങ്ങിയിരി ക്കുന്നതു കൊണ്ടാകുന്നു എന്നറിവാനും, അങ്ങിനെ അറിഞ്ഞു ശ്രവണാമൃതമായ കവനങ്ങൾ ചെയ് വാനും ഗണങ്ങൾ മൂലമായി വൃത്തസ്വരൂപം അറിഞ്ഞതുകൊണ്ടു പോരാ.

ഇങ്ങിനെ തുടങ്ങിയ ദോഷങ്ങൾ തടുക്കുന്നതിന്നായിട്ടു "കവിരാജൻകാളിദാസർ" സംസ്കൃതഭാഷ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/4&oldid=161823" എന്ന താളിൽനിന്ന് ശേഖരിച്ചത്