ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--4--മേൽപ്പറഞ്ഞ സംഗതികൾകൊണ്ടു പ്രത്യേകിച്ചും ആകപ്പാടയും നോക്കുമ്പോൾ, ശ്രുതബോധത്തെക്കാൾ ഇതു അധികം ശ്ലാഘനീയമെന്നും മലയാളി വിദ്യാൎത്ഥി കൾക്ക് അവശ്യം അറിയേണ്ടതെന്നും ഉറപ്പിച്ചു പറ വാൻ ഇനിക്കു ഒട്ടും തന്നെ ഭീതിയില്ല. ഈ പുസ്തകം വളരെ ചെറിയതായിരിക്കുന്നതിനാൽ, സുലഭത്തിൽ പാഠികൾക്കു ഗ്രന്ഥകൎത്താവിന്റെ ചുരുക്കിപ്പറവാനു ള്ള ശക്തി ആദിയായും അസാധാരണമായും ഉള്ള ക വിഗുണങ്ങൾ അറിയാവുന്നതാകയാൽ, ആയതു ഇവി ടെ ഇന്നിന്നതെന്നു ചൂണ്ടിക്കാണിക്കെണ്ടതില്ലല്ലൊ.

മനോഹരങ്ങളായ വൃത്തങ്ങൾ ഇതിൽ അടങ്ങി യിരിക്ക കൊണ്ടും, "കാന്തം" എന്നതുകൊണ്ട് ഇതിലു ള്ള വൃത്തങ്ങൾ ൬൧ എന്നും "വൃത്തം" എന്നതുകൊ ണ്ടു പദ്യങ്ങൾ ൬൪ എന്നും സൂചിപ്പിക്കുന്നതുകൊ ണ്ടും, ഇതിന്നും "കാന്തവൃത്തം" എന്നു പേരുവിളിച്ചു.

ഇതിന്നു പീഠികാ എഴുതുന്നതിന്നു ഇനിയ്ക്കു അ നുവാദം തന്നതിന്നായിട്ടു ഞാൻ കവിയോടു വളരെ നന്ദിയായിരിക്കും.


KERALA VURMAH,
First Prince of Cochin


Rule Segment - Span - 5px.svg Rule Segment - Fancy1 - 40px.svg Rule Segment - Span - 5px.svg


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kandhavritham_1911.pdf/6&oldid=161825" എന്ന താളിൽനിന്ന് ശേഖരിച്ചത്