12
പദ്യങ്ങൾ ഉദ്ധരിച്ചു ആകർഷകമാംവിധം അവയുടെ വ്യഖ്യാനം ഭാഷയിൽ വിശദമാക്കി, സദസ്സ്യർക്കു വിജ്ഞാനത്തേയും ഈശ്വരഭക്തിയേയും പ്രദാനം ചെയ്യു കയായിരുന്നു കൂത്തിന്റെ മുഖ്യാദ്ദേശ്യം. സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാനത്തെ വെളിവാക്കുന്ന കൂട്ടത്തിൽ വശ്യവചസ്സുകളായ ചാക്യാന്മാർ പ്രദൎശിപ്പിക്കുന്ന ഫലിത പാടവം ഏതു ഗംഭീരനെയും ചിരിപ്പിക്കും. മിക്ക പ്രധാന ദേവാലയങ്ങളിലും 'ചാക്യാർകൂത്തു് ' നടത്തുന്നതിനു ഒരു കൂത്തമ്പലംതന്നെ പ്രത്യേകമായുണ്ടായിരിക്കും. കൂത്തിന്റെ പ്രധാന പശ്ചാത്തലവാദം മിഴാവാണു്. ചാക്യാർ കൂത്തു പറയുമ്പോൾ ശ്ലോകാവസാനത്തിലും മറ്റും മിഴാവു കൊട്ടുന്നതിനു് ആ തൊഴിലിൽ പരിശീലനം സിദ്ധിച്ചിട്ടുള്ള ഒരു നമ്പ്യാരും, താളം പിടിക്കുന്നതിനു് ഒരു നങ്ങ്യാരും വേണമെന്നാണു നിയമം. (നമ്പ്യാർ വർഗ്ഗത്തിലെ സ്ത്രീജനത്തെയാണു് നങ്ങ്യാർ ' എന്നു പറയുക.) ചാക്യാർ കത്തു പറയുന്നതിനിടയിൽ ഉറങ്ങിപ്പോയ നമ്മുടെ മഹാകവി കുഞ്ചൻ നമ്പ്യാർ ചാക്യാരുടെ ആക്ഷേ പത്തിനു പാത്രമായതും, തുള്ളൽ പ്രസ്ഥാനം സ്വന്തമായി സൃഷ്ടിച്ചതും പ്രസിദ്ധമാണല്ലോ. കൂത്തു പറയുന്ന ചാക്യാർ നാട്യശാസ്ത്രാനുസാരിയായ അഭിനയപാടവം സമ്പാദിച്ചിരിക്കണമെന്നതിനു സംശയശയമില്ല. കഥാപ്രസംഗത്തോടൊന്നിച്ചു് ആശയങ്ങളും പദാൎത്ഥങ്ങളും രസഭാവാദികളെക്കൊണ്ടു് അഭിവ്യഞ്ജിപ്പിക്കുകയും മുദ്രകൾ കാണിച്ചു് അൎത്ഥപ്രകടനം നടത്തുകയും ചെയ്യേണ്ടതുണ്ട്. തന്മൂലം ദൃഷ്ടി, ഹസ്തമുദ്രകൾ മുതലായവയിൽ