ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14

നയിക്കുന്ന നടീനടന്മാർ നാട്യകലയിൽ സുശിക്ഷിതമായ അഭ്യാസം സിദ്ധിച്ചിട്ടുള്ളവരായിരിക്കും. ദീർഘകാല ശിക്ഷണത്തിനുശേഷം കയ്യു്, മെയ്യു്, കണ്ണു് തുടങ്ങിയ അംഗങ്ങളുടെ സാധകം നല്ലപോലെ വശമാക്കുകയും, സംസ്കൃതഭാഷയിലും പുരാണത്തിലും അഭിജ്ഞത സമ്പാദി ക്കുകയും ചെയ്താൽമാത്രമേ ഒരു ചാക്യാൎക്കു കൂടിയാട്ടത്തിൽ പങ്കു വഹിക്കാനുള്ള പ്രാപ്തി ഉണ്ടാകുകയുള്ളു. നാട്യശാസ്ത്രാനുസാരിയായ ഈ സംസ്കൃതനാടകാഭിനയം ഇന്നു വടക്കൻ ദിക്കുകളിലെ ചില മഹാക്ഷേത്രങ്ങ ളിൽ ചാക്യാന്മാർചേൎന്നു നടത്തിവരാറുണ്ടു്. കൂത്തിലെന്ന പോലെ കൂടിയാട്ടത്തിലും പുരാണകഥകൾ മാത്രമാണു് ഇതിവൃത്തം. ഒരു കഥയെ പല അങ്കങ്ങളായി വിഭജിച്ചാണു് ഇവ രചിക്കപ്പെട്ടിട്ടുള്ളതു്. കൂടിയാട്ടത്തിൽ എട്ടോ പത്തോ അങ്കമുള്ള ഒരു കഥ സമ്പൂൎണ്ണമായി അഭി നയിച്ചു തീരണമെങ്കിൽ നാലോ അഞ്ചോ മാസം വേണം. രാമായണം കഥയെ ഏഴേഴങ്കമുള്ള പ്രതിമ, ചൂഡാമണി, അഭിഷേകം എന്നീ മൂന്നു നാടകങ്ങളായി ഭാഗിച്ചിരിക്കുന്നു. നാടകത്തിലെപ്പോലെ കഥാപാത്രങ്ങളെല്ലാം രംഗത്തുവന്നു് ഒരുമിച്ചുകൂടി ആടേണ്ടതുകൊണ്ടാണു് കൂടിയാട്ടമെന്നു പറ യുന്നതു്. ഇന്നു് ഒരു കഥ സമ്പൂൎണ്ണമായി കൂടിയാടുന്ന പതിവു് എങ്ങുമില്ല; ഏതെങ്കിലും ഒരു നാടകത്തിൽ നിന്നും ഒരു അങ്കം തിരഞ്ഞെടുത്തു കൂടിയാടുന്ന പതിവു മാത്രമേ ഇന്നുള്ളു. ഇതിനു കാഴ്ചക്കൂത്ത'ന്നു പറയും. നാടകവും കഥകളിയും നടത്താറുള്ളതുപോലെ കൂടിയാട്ടവും രാത്രിയിലാണു് അഭിനയിക്കുക. രാത്രി ഏകദേശം

"https://ml.wikisource.org/w/index.php?title=താൾ:Kathakali-1957.pdf/26&oldid=220693" എന്ന താളിൽനിന്ന് ശേഖരിച്ചത്