ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹ്രസ്വാന്തപദങ്ങളിൽനിന്നും പ്രതിവർണ്ണാന്തപദങ്ങളിൽനിന്നും പരങ്ങളായിരിക്കന്ന ക,ച, ത, പ, ജ, ശ, ഇവകൾക്ക താഴെ ഇവകൾതന്നെ ആഗമമായി ചെരും.


ഉദാഹരണം ; തല-കനം എന്നടത്ത കകാരത്തിന്റെ താഴെ ഒരു കകരം ചെൻ ത്ലക്കനം എന്നാകുന്നു. കരിക്കട്ട, ഉരുത്തരം, എലിച്ചെവി, മരപ്പാവ, കൊടക്കാല് പുതുച്ചെന, പുലിത്തോല്, പടജ്ജനം, വെള്ളശീല, മെല്ലെപ്പൊയി ഇത്യാദി. പ്രതിവർണ്ണാന്തത്തിന്ന: പെര-കളം=പൊക്കളം, തെർത്തടം, പാൽക്കഞ്ഞി, അൾകൂട്റ്റം, വാൾപ്പെട്ടി, തെർശീല. പൊലെ എന്ന അവ്യയപകാരത്തിന്നു ദ്വിത്വമില്ലാ. തല പൊലെ, ചെന പൊലെ, വരപൊലെ ഇത്യാദി.

ചൊദ്യം- ആദെശം എന്ത


ഉത്തരം- ഒന്നിന്റെ സ്ഥാനത്ത മറ്റൊന്നു വരുത്തുന്നതിന്നു ആദെശമെന്നു പെരാകുന്നു. സന്ധിയിൽ ആദെശം വരുന്നത ആദെശസന്ധി. അകാരലൊപം വരുത്തുന്ന ഏകാരത്തിന്ന ഏകാരദെശം വരാം. ഉദാ: അല്ല-എടൊ=അല്ലേടൊ; വല്ല-എടം=വല്ലേടം. പദാന്തമായ അനുസ്വാരത്തിന്ന ഏതു വർഗ്ഗക്ഷരം പരമാകുന്നുവൊ ആ വർഗ്ഗത്തിന്റെ അനുനാസികാക്ഷരം ആദെശമാകും. വരും-കാലം എന്നുള്ളടത്ത കവർഗ്ഗത്തിന്റെ അനുനാസികമായ ങ കാരം വന്ന വരുങ്കാലം എന്നാകുന്നു. ഇവിടെ കെട്ടിയെഴുതാത്തത് എൾപ്പത്തിന്നുവേണ്ടിയാകുക്കുന്നു.

40. ലിപിയെക്കുറിച്ചു ചിന്തിച്ചിട്ടാണോ 'താഴെ' എന്നുപയോഗിച്ചിരിക്കുന്നത്?


41. ഉരുത്തരം=ഭാഗങ്ങൾ (ഗുണ്ടർട്ട് നിഘണ്ടു)

42.തിരശീല ? ആണെങ്കിൽ, രേഫാന്തമല്ലല്ലോ?

43. അല്ലെടാ, വല്ലെടം തുടങ്ങിയവയുടെ ഉച്ചാരണഭേദങ്ങൾ മാത്രമാണ് ഉദാഹൃതരൂപങ്ങൾ. ഇവിടെ ആദേശസന്ധി പ്രവൃത്തിക്കുന്നു എന്നുള്ള നിരീക്ഷണം ശരിയല്ല.

44. വരുങ് കാലം എന്ന് ങകാരചിഹ്‌നം ചെർത്ത് എഴുതാത്തത്-എന്ന് വിവക്ഷ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/28&oldid=162136" എന്ന താളിൽനിന്ന് ശേഖരിച്ചത്