ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെരുഞ്ചെല, വൈകുന്നെരം, ഏറ്റന്തളർന്നു, നാമ്പറഞ്ഞു ഇത്യാദി. അൻസ്വാരത്തിന്ന സ്വരം പരമാകുമ്പോൾ മകാരദെശം വരും.

ഉദാഹരണം: വരം-ഇന്ന=വരമിന്ന; തരാം-എന്ന=തരാമെന്ന; വരുമിപ്പൊൾ. മലയാളവാക്കിൽ അ, ആ, ഉ, ൟ മൂന്നു സ്വരങ്ങളുടെ അന്തത്തിംകൽതന്നെ അനുസ്വാരം പ്രസിദ്ധം. സംസ്കൃതം കലർന്നെടുത്ത മറ്റു സ്വരങ്ങൾക്ക മെലെയും വരും. ഉദാ: കലിമിവൻ, ദെവീമാരാധിച്ച പൊമെന്നു പറഞ്ഞു. ൽകാരാന്തപദത്തിന്ന തകാരം പരമാകു‌പൊൾ തകാരം ആദെശമാകും. മണല്-തരി=മണൽത്തരി}; കാൽ-തള==കാത്തള. ലാംശമായ ൾ എനതിന്നും വരും. മക്കൾ-തായം=മക്കത്തായം. ൟ പറഞ്ഞ സന്ധികൾ കൂടാതെയും പ്രയൊഗിക്കാം. വരാം ഇന്നു തരാം എന്നു ഇത്യാദി. സന്ധികൾ വൊശെഷവിധിയില്ലാത്തഎടത്ത രണ്ടു പദം കൂടി ചെർത്താൽ പൂർവ്വവർണ്ണങൾതന്നെ ചെർന്നിരിക്കും.

ഉദാഹരണം : ബുക്ക- എടുത്തു = ബുക്കെടുത്തു; എഴുത്ത-ഒപ്പിട്ട=എഴുത്തൊപ്പിട്ടു; കടം വാങ്ങിച്ച്; അഷ്ടി കഴിച്ചു;

45. നാം+പറഞ്ഞു. സന്ധി ചേർത്ത് എഴുതാറില്ല.


46. അനുസ്വാരം അടിസ്ഥാനസ്വരമായി പരിഗണിച്ചതിന്റെ ഫലമായി ഇങ്ങനെയൊരു ആദേശസന്ധി നിർദ്ദേശിക്കേണ്ടി വരുന്നു.

47.കലിം-ഇവൻ=കലിയെ ഇവൻ.

48. 'ദേവീം ആരാാധിച്ച് പോമെന്നു പറഞ്ഞു.' ഇവിടെ പോമെന്നു' എന്നുള്ളത് സംസ്കൃത കലർന്നതല്ല. അനുസ്വാരാന്തങ്ങളായ മലയാളവാക്കുകളിൽ അനുസ്വാരത്തിനു മുമ്പ് ഓകാരം വരാമെന്നു പറയുന്നില്ല.

49. മണത്തരി, കാത്തള, മുതലായ രുപങ്ങൾ പരിനിഷ്ഠഭാഷയിലില്ല. ഇവിടെ 'വിശേഷണവിശേഷ്യങ്ങൾ പൂവ്വോത്തരപദങ്ങളായ സമാസിച്ചാലിരട്ടിപ്പൂ ദൃഢം പരപദാദിഗം' എന്ന കേരളപാണിനീയസൂത്രമനുസരിച്ച് മണൽത്തരി, കാൽത്തള എന്നിവതന്നെയാണ് സാധുപ്രയോഗങ്ങൾ. മധുലകാരം ചിലപ്പോൾ വ്യവഹാരഭാഷയിൽ ലോപിക്കാരുണ്ട്. മേൽത്തരം>മേത്തരം; കടല്ക്കര>കടക്കര; വേനാല്ക്കാലം>വേനക്കാലം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/29&oldid=162137" എന്ന താളിൽനിന്ന് ശേഖരിച്ചത്