ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാമത്തിൽ വിഭക്തി ചെർത്താൽ പദമാകുന്നു. രാമൻ, കൃഷ്ണൻ ഇത്യാദി ശബ്ദം എന്നർത്ഥ. മനസ്സിൽ വിചാരിച്ചു പ്രയോഗിക്കുന്നത ശബ്ദനാമമാകുന്നു. മലയുടെ മകാര മലയെന്ന ശബ്ദത്തിന്റെ മകാരമെന്നർത്ഥം.ശെഷം അർത്ഥത്തിൽ സംബന്ധിപ്പിച്ച പ്രയൊഗിക്കുന്നതാകുന്നു എന്ന ഭേദം. ഉദാ: രാമരാമ എന്ന ജപിക്കണം. ഇവിടെ രാമശബ്ദോച്ചാരണം എന്നർത്ഥമാകകൊണ്ട ശബ്ദപനാമമാകുന്നു. ജ്ഞാനത്തിന്നു പ്രഥമൈകവചനം കെൾക്കയില്ലാ. ഊണ് എന്ന ക്രിയാനാമത്തിന്ന പ്രഥമവിഭക്തി വെറെ എന്നർത്ഥം. ഇങ്ങനെയുള്ള നാമാവ്യയാദിശബ്ദങ്ങൾക്കാണ പ്രഥമാദിവിഭക്തികളും ഏകവചനാദികളൂം വിധിക്കുന്നത. വിഭക്തി കൊണ്ട പരിഷ്കൃതമായുള്ള ശ്ബ്ദത്തെ വാച്യാത്ഥത്തിൽ സംബന്ധാ വിചാരിച്ചു പ്രയൊഗിക്കുപോൾ പദമെന്ന പറയുന്നു. അതിന്നർത്ഥത്തെ സ്മരിപ്പിക്കാൻ ശക്തിയുണ്ട. രാമൻ, ജ്ഞാനം, കഥ എന്നു പറയുമ്പൊൾ ദശരഥപുത്രൻ, അറിവു, വൃത്താന്തം എന്നർത്ഥത്തെ ഗ്രഹിക്കുന്നു. അതിനാൽ ശാസ്ത്രത്തിൽ ശബ്ദപ്രകാരം വിചാരിക്കാനായി അവയവശബ്ദത്തെ ഉച്ചരിക്കുന്നത നാമമെന്നും അംഗമെന്നും പറയുന്നൂ. രാമൻ എന്നതിൽ രാമ എന്ന അംഗമാകുന്നൂ. രാമനാമത്തിന്ന പ്രഥമ ചെർത്തപ്പോൾ രാമൻ എന്നു വന്നു എന്നും പറയാം.

ചോദ്യം-വസ്തുനാമം എത്രവിധം

ഉത്തരം-സംകെത,സർവനാമം, ഉദ്ദിഷ്ടനാമം, സംഖ്യാനാമം ഇങ്ങനെ നാലുവിധമാകുന്നു.

ചോദ്യം-ഇതുകളുടെ ഭേദം എങ്ങിനെ.

ഉത്തര-പെരായിട്ടുള്ളവ സംകെതനാമങ്ങൾ. ബ്രാഹ്മണൻ,ക്ഷത്രിയൻ,രാമൻ,കൃഷ്ണൻ,ശംകരൻ,ചാത്തു,കൊന്തു,നെല്ല്,

58. അപ്രയോഗികമായ പദനിർവചനമാണിതു്, ശബ്ദം, അർഥം, വ്യാകരണസംവർഗം, ലിപി മുതലായവയെ താരതമ്യം ചെയ്തുകൊണ്ടുള്ള ഗ്രന്ഥകാരന്റെ ഉപരിനിരീക്ഷണം അവ്യക്തമാണെന്നു കാണാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/32&oldid=162141" എന്ന താളിൽനിന്ന് ശേഖരിച്ചത്