ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉരുളി ഇത്യാദി. ബ്രാഹ്മാണാദിനാമം ജാതിയെയും വ്യക്തിയെയും പറയും.എംകിലും വ്യക്തികളിൽതന്നെ അധികമായി നിൾക്കും. ജാതിയെന്നാൽ കൂട്ടം; വ്യക്തിയെന്നാൽ ഒറ്റ; എന്ന ഭെദം. സർവം എന്നർത്ഥമുള്ള നാമങ്ങളും അർത്ഥാൽ സർവത്തെയും പറയാവുന്ന നാമങ്ങളും സർവനാമങ്ങൾ. സർവന്മാർ, എല്ലാവർ, ഒട്ടൊഴിയാത്തവർ, ഒന്നൊഴിയാത്തവർ, പലർ ഇവ സർവനാമങ്ങൾ. യാതൊന്നു, ഏറിയവർ, ഏവർ ഇത്യാദിയും സർവത്തെയും പറയാവുന്നതാകുന്നു. മുൻപറഞ്ഞതിനെ ഉദ്ദേശിച്ചൊ ഒന്നിനെ ചോണ്ടിയൊ പറവാനുള്ള നാമങ്ങൾ ഉദ്ദിഷ്ടനാമങ്ങൾ ആകുന്നു. ഉദാ: 'രാത്രിയിൽ ഇരുട്ടിനെ യാതൊന്നും കളയുന്നു അത ചന്ദ്രബിംബം' എന്നടത്ത അത എന്ന ഉദ്ദിഷ്ടനാമം മുൻപറഞ്ഞ വസ്തുവിനെ ഉദ്ദേശിക്കുന്നു.'അത അശ്വതി നക്ഷത്രം' എന്ന നക്ഷത്രത്തെ ഉദ്ദേശിച്ച ചൂണ്ടിക്കാണിക്കുന്നു. ഇതിന്മണ്ണം അവൻ, അവൾ, അവർ, അതുകൾ എന്നും ആവാം.അതിന്മണ്ണം ഇതെന്നും ഉദ്ദിഷ്ടനാമം തന്നെ. സംഖ്യയെ പറയുന്നവ സംഖ്യാനാമങ്ങൾ.൧,൨,൩,൪ തുടങ്ങി അനെകവിധം ഉള്ളവ. ഇങ്ങനെ നാമഭെദങ്ങൾ ഭവിക്കുന്നു.

ചൊദ്യം-ക്രിയാനാമം എങ്ങനെ.

ഉത്തരം- ക്രിയകളെ പറയുന്ന ധാതുശബ്ദങ്ങൾക്ക വ്യാപാരം,

54. നാമങ്ങളിൽ സംജ്ഞാനാമങ്ങളെയും സാമാന്യനാമങ്ങളെയും വേർതിരിക്കുന്നില്ല. സർവനാമങ്ങൾ എന്ന പദം ഇന്ന് നിലവിലുള്ള അർഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നത് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. 'എല്ലാം' എന്ന അർത്ഥമുള്ളവയെ സർവനാമങ്ങൾ എന്നു വിളിക്കുന്നു. അങ്ങനെയാണെങ്കിൽ 'പലർ' ഈ വകുപ്പിൽ എങ്ങിനെപെടുന്നു എന്ന് സംശയിക്കാം. ഇപ്പോഴത്തെ സർവനാമങ്ങലിൽ സൂചകാർത്ഥ (deictic) നാമരൂപങ്ങളെമാത്രം ഗ്രനഥകാരൻ ഉദിഷ്ടനാമങ്ങൾ എന്നു വിളുക്കുന്നു.സർവനാമങ്ങളിൽ ഒട്ടൊഴിയാത്തവർ, ഒന്നൊഴിയാത്തവർ എന്നിവ സമാസപദങ്ങളല്ലേ? അതും ഗ്രന്ഥകാരന്റെ പരിഗണനയിൽ പെടുന്നില്ല. ആകപ്പാടെ നോക്കുമ്പോൾ ഈ നാമവിഭജനം പല ചോദ്യങ്ങൾക്കും ഇട നല്കുന്നതായി കാണാം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/33&oldid=162142" എന്ന താളിൽനിന്ന് ശേഖരിച്ചത്