ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉദാ : ഗുരു വന്നു. ഗുരു വന്ദികപ്പെട്ടു. കർത്താവെന്നാൽ ക്രിയയെ സാധിപ്പിക്കാനായിക്കൊണ്ട പ്രധാനമാക്കി കല്പിക്കപ്പെട്ട ശബ്ദാർത്ഥമാകുന്നു.

ചൊദ്യം-കർത്തൃകർമ്മാദികളെ ചെർക്കുന്ന വാക്യങ്ങളും അതുകളുടെ അർത്ഥങ്ങളും സംബന്ധങ്ങളും എങ്ങനെ.


ഉത്തരം- ബുദ്ധിമാനായിരിക്കുന്ന ബാലൻ അംബയെ വന്ദിച്ച അച്ഛനോടു പറഞ്ഞ വിദ്യയിൽ ആശയൊടുകൂടെ ഗൃഹത്തുംകൽനിന്നു പുറപ്പെട്ട റൊട്ടിലൂടെ ഗുരുവിന്റെ സമീപത്തുംകൽ ചെന്ന ഗുണത്തിനു വേണ്ടി ഗുരുവിനായികൊണ്ട ദക്ഷിണകൊടുത്ത സമന്മാരെക്കാൾ താഴ്ച്ചയിൽ ഇരുന്നിട്ട സന്തോഷം ഹേതുവാായിട്ട ഗുരുവിനാൽ ഉപദേശിക്കപ്പെട്ടശാസ്ത്രം ബുദ്ധിവിശെഷംകൊണ്ട സഹപാഠികളിൽ വച്ച് മുഖ്യനായി പഠിക്കുന്നു. ൟ വാക്യത്തിൽ വിഭക്തികളും കാരകങ്ങളും ചെർത്തിട്ടുള്ളത താഴെ പറയുന്നു. ബാലൻ എന്ന പഠിക്കുന്നു എന്ന ക്രിയയുടെ കർത്താവിനും ശാസ്ത്രാർത്ഥം എന്ന ഉപദെശിക്കപ്പെടു എന്ന കർമ്മത്തി ക്രിയയുടെ കർമ്മത്തിന്നും പ്രഥമവന്നൂ. കർത്താവിൽ ക്രിയയിംകൽ കർമ്മത്തിൽ അംബയെ അച്ഛനോടു എന്നു രണ്ടുവിധം ദ്വിതീയ വന്നു.


ചൊദ്യം - കർമ്മത്തിൽ എത.


ഉത്തരം- ക്രിയയെന്ന പറയുന്നത കർത്താവിന്റെ വ്യാപാരം ആകുന്നു. അത എതിനൊട ചെർക്കണമെന്ന ഇച്ഛിക്കുന്നു, അത കർമ്മമാകുന്നു. വന്ദനം അംബയിൽ ചെരാൻ ഇച്ഛിച്ചു. വാക്ക അച്ഛനൊട ചെരാൻ ഇച്ഛിച്ചു. അതിനാൽ രണ്ടും കർമ്മമായി. ഇതിന്മണ്ണം ബാലനെ ശിക്ഷിച്ചു എന്നടത്ത

104. വ്യാപാരാശ്രിതമായതു കർത്താവെന്നും ഫലാശ്രിതമായതു കർമ്മമെന്നുമുള്ള നിരീക്ഷണം ഓർക്കുക. ഇവിടെ ക്രിയാസാധ്യതയിൽ പ്രാധാന്യ വത്കരിക്കപ്പെട്ടത്. എന്നെ കർത്താവിനെ വിശേഷിപ്പിക്കുന്നുള്ളു. നിർവചനം സ്വീകാര്യമാണെന്ന് പറഞ്ഞുകൂടാ. കർത്താവ് ഉപരിതലപ്രതിഭാസമാണെന്നും- വ്യാക്യഘടനാനിയമങ്ങളോടു ബന്ധപ്പെട്ട സങ്കല്പം-ആർഥികമായി അതിന് നിലനില്പില്ലെന്നും തോന്നുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/76&oldid=162189" എന്ന താളിൽനിന്ന് ശേഖരിച്ചത്