ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇൽ എന്ന സപതമി വരും. ഉദാ: വിദ്യയിൽ. ഇതിന്മണ്ണം മൊക്ഷത്തിൽ ഇച്ഛിക്കുന്നു, കൃഷിയിൽ പ്രയത്നം ചെയ്യുന്നൂ, ഗൊർട്ടിൽ പൊകുന്നു. കൂട്ടത്തിൽ എന്നടത്ത വച്ച എന്നുള്ള സപ്തതി വരുന്നു. അതിനാൽ സഹപാഠികളിൽവച്ച എന്നു വന്നു. കർത്താവ, കർമ്മം മുതലായി ആധാരപർയ്യന്തത്തിന്ന സംസ്കൃതത്തെ അനുസരിച്ച കാരകമെന്ന പെര പറയും, കർത്തൃകാരകം, കർമ്മകാരകം, കരണകാരകം അധികരണകാരകം ഇത്യാദി കാരക ശബ്ദത്തിന്ന ക്രിയയെ സാധിപ്പിക്കുന്നുതെന്നു അർത്ഥമുണ്ട. കാരകങ്ങളൊടൊ സംബന്ധിയൊടൊ സംബന്ധം മാത്രം കല്പിക്കുന്നടത്ത ഷഷ്ഠി വരും.

ചൊദ്യം-സംബന്ധം എത്ര വിധം.

ഉത്തരം-സംബന്ധങ്ങൾ നാലൊ അധികമൊ കല്പിക്കാം എംകിലും ജന്മസംബന്ധം, പ്രാധാന്യസംബന്ധം, അവയവസംബന്ധം, വാച്യസംബന്ധം ഇങ്ങനെ നാലിൽ എല്ലാം അന്തഭവിക്കുന്നു.

ഉദാ : രാജാവിന്റെ പുത്രൻ തന്റെ മന്ത്രിയുടെ പുസ്തകത്തിൽ ആദ്യഭാഗത്തിലെ വാചകത്തിന്റെ അർത്ഥത്തെ പറഞ്ഞു. ഇതിൽ ൪ സംബന്ധങ്ങളും സ്പഷ്ടം. അവന്റെ കയ്യിന്റെ വിരലിന്റെ അറ്റത്ത മുറിഞ്ഞു ഇത്യാദികളിൽ അവയവസംബന്ധം സ്പഷ്ടം. രാമന്റെ അനുജൻ/അമ്മാവൻ ഇത്യാദി ജന്മസംബന്ധം തന്നെ. അവന്റെ ദ്രവ്യം/ആഗ്രഹം/വാക്ക ഇത്യാദി പ്രാധാന്ന്യ സംബന്ധം തന്നെ. സമുദ്രത്തിന്റെ വക്ക്, കുന്നിന്റെ അതിർത്തി ഇത്യാദിയിൽ സാമീപ്യം കൂടി തോന്നിപ്പിക്കുന്ന അവയവസംബന്ധം തന്നെ. സ്വർഗ്ഗത്തിന്റെ മാഹാത്മ്യം, സംഗീതത്തിന്റെ ശാസ്ത്രം


107. 'വെച്ചു' 'എന്ന അനുപ്രയോഗത്തിനു' 'കൂട്ടത്തിൽ' എന്നു മാത്രമല്ല അർത്ഥം. 'വഴിയിൽവെച്ചു് അവനെ കണ്ടു' അമ്പലത്തില്വെച്ചു' നടന്ന വിവാഹം' മുതലായവ നോക്കുക.

108. സംബന്ധികാപ്രയോഗങ്ങൾ വിശേഷണവിശേഷ്യബന്ധമാകയാൽ ഭാഷയെ സംബന്ധിച്ചിടത്തോളം അവയ്ക്കു വിഭക്തിചർച്ചയിൽ പ്രസക്തിയില്ലെന്നു് ഒരഭിപ്രായമുണ്ടു്. സംബന്ധികാരൂപങ്ങളുടെ അർഥഭേദങ്ങളെക്കുറിച്ചു് പല നിറിക്ഷണങ്ങളും പുറത്തു വന്നിട്ടുണ്ടു്. അവയ്ക്കു് നിഷ്കൃഷ്ടമായ അർഥങ്ങൾ കല്പിക്കാനാവില്ലെന്നും സാന്മാർഭികമായ അർഥപ്രഭേദങ്ങൾ അന്വധിയാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/79&oldid=162192" എന്ന താളിൽനിന്ന് ശേഖരിച്ചത്