ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉദാ: ഇന്ന വിറകാണ വെഗം അരി വച്ചത. വിറകിന്റെ ഗുണം സാധിക്കാനായി പാചകന്റെ കർത്തൃത്വം കരണമായ വിറകിന്നു കല്പിച്ചു. വഴിപൊക്കാൻ പരിഅപ്പ വയ്പിച്ചു. ഇവിടെ വഴി പൊക്കനായികൊണ്ടെന്നുള്ള സംപ്രദാനത്തിനു കർത്തൃത്വം കല്പിച്ചു. വഴിപൊക്കന്റെ യൊഗ്യതയാകുന്ന ഗുണം ഹെതുവായിട്ട വച്ചു എന്ന താല്പർയ്യം. ദുരാശ ലുബ്ധനെ ഓടിക്കുന്നു. ഇവിടെ ഹെതുവിന്നു കർത്തൃത്വം കല്പിച്ചു.


പ്രെരണക്രിയക്ക കർമ്മത്തിനു ഭെദമുള്ളത പറയുന്നു. പ്രെരണ ക്രിയയുടെ പൂർവ്വക്രിയക്ക കർമ്മമില്ലെങ്കിൽ പൂർവ്വക്രിയയുടെ കർത്താവിന്ന ദ്വിതീയവരും. കർമ്മമുണ്ടെങ്കിൽ പൂർവ്വകർത്താവിന്റെ തൃതീയ വരും. പ്രെരണമെന്ന പറയുന്നത വ്യാപരാത്തെ അന്ന്യനെകൊണ്ട ചെയ്യിക്കുക ആകുന്നു.


ഉദാ : ബാലൻ പഠിക്കുന്നു. ഇവിടെ കർമ്മം പ്രയൊഗിച്ചിട്ടില്ലാ. ഗുരു ബാലനെ പഠിപ്പിക്കുന്നു എന്ന പൂർവ്വകർത്താവിന്നു ദ്വിതീയ വന്നു. കർമ്മമുണ്ടെങ്കിൽ ഗു ബാലനെകൊണ്ട വ്യാകരണത്തെ പഠിപ്പിക്കുന്നു എന്നു പറയുന്നു. ഇവിടെ പൂർവകർത്താവായ ബാലനെകൊണ്ടെന്ന തൃതീയ വന്നു എന്നറിയണം. ഇങ്ങനെയുള്ളടത്ത സംസ്കൃതം അനുസരിച്ച ബാലനെ വ്യാകരണത്തെ പഠിപ്പിക്കുന്നു എന്ന ദ്വികർമ്മവും വിരോധമില്ലാ. ഭൃത്യൻ വെല ചെയ്യുന്നു, ഭൃത്യനെകൊണ്ട വെല ചെയ്യിപ്പിക്കുന്നു ഇത്യാദിയിൽ ദ്വികർമ്മം ഇല്ലാ.


ദെശത്തിനെ പറയുന്ന അകാരാന്തനപുംസകശബ്ദത്തിലെ സപ്തമിക്ക ത എന്ന ആദെശവും തകാരദ്വിതവും സ്ത്രീനപുംസകാന്തത്തിലെ സ്പതമിക്ക എ എന്ന ആദെശവും വ്യഞ്ജനാന്തത്തിൽ ചിലെടുത്ത ലൊപവും അന്ത്യടകാരത്തിന്ന ദ്വിത്വവും പക്ഷാന്തരത്തിൽ വരുന്നു. ക്രമെണ ഉദാ: തിരുവനന്തപുരത്ത ഇരിക്കുന്നു. ഇതിന്മണ്ണം വയ്ക്കത്ത എന്ന വരും വ്യഞ്ജനാന്തത്തിന്ന എ : അമ്പല


111. 'കേവലക്രിയയൈൽ കർത്താ, കർമ്മാകം പ്രയോജകേ ; ഫലോപഭോക്താവല്ലെങ്കിൽ, കരണംതാൻ സകർമ്മക' എന്ന് കേരളപാണീനീയം.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Kerala_Bhasha_Vyakaranam_1877.pdf/81&oldid=162195" എന്ന താളിൽനിന്ന് ശേഖരിച്ചത്