ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

46 എന്ന അർത്ഥത്തിൽ അദ്ദേഹത്തിന് “വാല്മീകി എന്നു പേരും വന്നു. വാല്മീകി മഹർഷിക്ക് ശ്രീരാമനോട് അളവറ്റ ആദരവ് ഉണ്ടായിരുന്നു.അതുകൊണ്ട് ശ്രീരാമൻ്റെ കഥ വർണിച്ച് ഒരു കാവ്യം ചമയക്കമെന്ന് മഹർഷി ആഗ്രഹിച്ചു. അതിന് ആയിടക്ക് ഒരു കാരണവും ഉണ്ടായി. വാല്മീകിയുടെ ആശ്രമം തമസാ എന്ന നദിയുടെ തിരത്തായിരുന്നു.ഒരു ദിവസം മഹർഷിയും ശിഷ്യന്മാരും കുളിക്കാൻ ആ നദിയിലേയ്ക്കു പോയി. അതിന്റെ കരയുള്ള ഒരു വൃക്ഷത്തിൽ രണ്ടു പക്ഷികൾ ഇരിക്കുന്നതു അവർ കണ്ടു. പെട്ടെന്ന് ഒരു ശരമേറ്റ് അവ യിൽ ഒന്നു പിടഞ്ഞു താഴെവീണു. അതുകണ്ട് ദയാലുവായ മഹഷിക്ക് വലിയ ദുഃഖം ഉണ്ടായി. പക്ഷിയെ എഴുവീഴ്ത്തിയ കാട്ടാളനോട് കോപവും തോന്നി. ആ വേദനയും കോപവും ഒരു ശാപമായി നാവിൽനിന്നു പുറപ്പെട്ടു. അതു ഒരു ശ്ലോകത്തിന്റെ രൂപത്തിൽ ആയിരുന്നു. ഇണപ്പക്ഷികളിൽ ഒന്നിനെക്കൊന്ന കാട്ടാളന് നാശം ഉണ്ടാകട്ടെ എന്നായിരുന്നു അതിൻറ സാരം. രാവണനെക്കൊന്ന ശ്രീരാമന് നന്മ വരട്ടെ എന്ന അത്ഥവും അതിൽ ഉണ്ടായിരുന്നു. മഹഷി പെട്ടെന്നു ചൊല്ലിയ ശ്ലോകത്തെ ആശ്രമത്തിലുള്ളവരെല്ലാം പുകഴ്ത്തി. ആ ശ്ലോക ത്തിന്റെ രീതിയിൽ ശ്രീരാമൻ കഥ പാടണം എന്നും അദ്ദേഹം നിശ്ചയിച്ചു. അങ്ങനെ

"https://ml.wikisource.org/w/index.php?title=താൾ:Keralapadavali-malayalam-standard-3-1964.pdf/52&oldid=220325" എന്ന താളിൽനിന്ന് ശേഖരിച്ചത്