ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയ പ്രസംഗികളെ!

നിങ്ങളുടെ യഹോവാ എന്ന ദൈവത്തിൽ ഇല്ലാത്തവയായ സർവ്വജ്ഞത്വാദി ഗുണങ്ങൾ ആ ദൈവത്തിൽ ഉള്ളതായിട്ട് വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം, കോപം, അസൂയ, ജീവദ്രോഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദുഷ്ടത്വം, അസത്യം മുതലായ വലിയ ദുർഗ്ഗുണങ്ങളെ ഒന്നിനേയും വെളിക്കുപറയാതെ മറച്ചുവെച്ചുകളയുകയും ചെയ്തല്ലോ?

എന്നാൽ ഞങ്ങൾ മുൻപറഞ്ഞദുർഗ്ഗുണങ്ങൽ എല്ലാം യഹോയ്ക്കു ഉണ്ടെന്നുള്ളതിനെ, നിങ്ങൾ സത്യമെന്നു കൈകൊണ്ടിരിക്കുന്ന , ബൈബിൾ പ്രമാണം കൊണ്ടെതന്നെ സാധിക്കാം. പുറപ്പാടുപുസ്തകം (20-അ. 5-വാ.) ഞാൻ വൈരാഗ്യമുള്ള ദൈവം, (ടി-34-അ. 14-വാ.) വൈരാഗ്യമെന്നനാമമുള്ള യഹോവാ വൈരാഗ്യമുള്ള ദൈവം; യേശുവാ (24-അ. 19-വാ.) അവൻ വൈരാഗ്യമുള്ള ദൈവം എന്നിങ്ങനെ പറഞ്ഞിരിക്കകൊണ്ട് വൈരാഗ്യമുള്ളവനെന്നും,

സംഖ്യാപുസ്ത്കം (16-അ. 46-വാ.) അധികോപം യഹോവായുടെ സന്നിധിയിൽനിന്ന് പുറപ്പെട്ട് ബാധതുടങ്ങിയിരിക്കുന്നു. (പുറപ്പാട്, 32-അ. 10-വാ.) എന്റെ കോപം അവർക്ക് വിരോധമായി കത്തി അവരെ നശിപ്പിക്കേണ്ടതിന് എന്നെ വിടുക, ഇങ്ങനെ പറങ്ങിരിക്കകൊണ്ട് കോപമുള്ളവനെന്നും. ആദ്യപുസ്തകം. (32-അ. 22-23-വാ.) അനന്തരം ദൈവം, ഇതാ ഗുണദോഷങ്ങളെ അറിയത്തക്കവനായി നമ്മിൽ ഒരുവനെപ്പോലെ ആയി. ഇപ്പയും അവൻ തന്റെ കയ്യുനീട്ടി ജീവവൃക്ഷത്തിനെ കനിയും പറിച്ചു ഭക്ഷിച്ചു. സദാകാലവും ജീവിച്ചിരിക്കാത്തവണ്ണം നിയമിക്കണമെന്നും പറഞ്ഞു ഏദൻ എന്ന തോട്ടത്തിൽനിന്നും അവനെ ഇറക്കിവിട്ടു. (ആദ്യപുസ്ത്കം 11-അ.) ജനങ്ങൾ ഒരു വലിയ ഉന്നതമായ കോവിൽ കെട്ടുവാൻ തുടങ്ങിയതിനെ കണ്ട് അതിനാൽ അവർ മഹാകീർത്തി അടയാൻ പോകുന്നു എന്നുകരുതി യഹോവാ അവരെ ഭിന്നിപ്പിച്ചു കളഞ്ഞതിനാൽ അസൂയ ഉള്ളവനെന്നും.

(പുറപ്പാട്പുസ്തകം 12-അ.) മിസ്രയിൽ ദേശത്തുള്ള എല്ലാ കടിഞ്ഞൂൾകുട്ടികളേയും പാതിരാത്രിയിൽ കൊന്നു. പറവോവിന്റെ ഹൃദയത്തെ കഠിനപ്പെടുത്തി തന്റെ കൽപനയെ കൈകൊള്ളാതെ വിലക്കികൊണ്ട് അവനെയും അവന്റെ സേനകളേയും തന്റെ മഹിമ പ്രകാശിപ്പിക്കുന്നതിനുവേണ്ടി സമുദ്രത്തിൽ മുക്കികൊന്നു. (ലെവിയാ പുസ്തകം 16-അ. 1-വാ.) തന്റെ സന്നിധിയിൽവന്ന അഹരോന്റെ പുത്രൻമാരെ രണ്ടുപേരെ കൊന്നു. (ശമുയൽ 1-പുസ്തകം. 25-അ. 38-വാ.) നാബാൻ എന്നവനെ അടിച്ചുകൊന്നു. പിന്നും ഇസ്രയെൻ ജനങ്ങളുടെയും മറ്റു പലരുടെയും ഇടയിൽ കലഹങ്ങളെ ഉണ്ടാക്കി വളരെ കൊലചെയ്തു എന്നു പറഞ്ഞിരിക്കകൊണ്ട്, ജീവദ്രോഹി എന്നും,

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/28&oldid=162550" എന്ന താളിൽനിന്ന് ശേഖരിച്ചത്