ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരുത്തനിരിക്കുന്നെന്നും യേശുവിനു അപ്രകാരമുള്ള ശക്തിഇല്ലെന്നും തെളിവാകയാൽ ക്രിസ്തു സർവ്വജ്ഞനല്ല.

യേശു തന്റെ ദൈവസ്വഭാവത്തോടുകൂടി നമ്മെപ്പോലെ പശി ദാഹങ്ങളും ബലഹീനതകളുമുള്ളതായ ഒരു മനുഷ്യസ്വഭാവത്തെയും ധരിച്ചിരുന്നു എന്നും ക്രിസ്തുവിനെ ബൈബിളിൽ ദൈവപുത്രനെന്നും മനുഷ്യപുത്രനെന്നും പറയുന്നതായും സ്വർഗ്ഗത്തുള്ള ദൂതരും പുത്രനും കൂടെ അറിയുന്നില്ലെന്നല്ലാതെ ദൈവപുത്രനും കൂടെ എന്നുപറഞ്ഞില്ലല്ലോ. അതുകൊണ്ട് മനുഷ്യ പുത്രനെന്നാണ് അർത്ഥം ചേർക്കേണ്ടതെന്നും പറയുന്നു എങ്കിൽ ഇതിനു പ്രമാണമേ ഇല്ല. അതുകൂടാതെയും നിങ്ങൾ യേശുവിനു അറിഞ്ഞുകൂടെന്നും പൊതുവേയുള്ള ന്യായമായ അർത്ഥത്തെയല്ലാതെ ഇപ്രകാരം അസംബന്ധങ്ങളെ വ്യാഖ്യാനിച്ചുകൊണ്ടു വരുന്നതു തീരെ അബദ്ധമായിട്ടു ഭവിക്കും. എങ്ങനെ എന്നാൽ,

ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് (അറികയില്ലെ)ന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേർത്തുകൂടാ എങ്കിൽ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാതതുകൊണ്ട് മനുഷ്യ സ്വഭാവത്തോടും ചേർത്തുകൂടാ എന്നും, ദൈവം എന്നും മനുഷ്യനെന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു വെറും സ്വഭാവത്തോടുകൂടെ തന്നെ ചേർക്കാവൂ എന്നും അപ്പോൾ യേശുവിനെ ദൈവത്വം, മനുഷ്യത്വം ഇതുകൾ അല്ലാതെ ഒരു വെറും -ത്വം-ഇങ്ങനെ മൂന്ന് 'ത്വ'ങ്ങൾ ഉണ്ടെന്നും ആയതു ബൈബിളിനു വിരോധമെന്നും വന്നു പോകും.

മേൽപറഞ്ഞ നാളിനേയും നാഴികയേയും മനുഷ്യനാണ് അറിയാൻ പാടില്ലാത്തത്. അതുകൊണ്ട് അറികയില്ല എന്നവാക്കിനെ മനുഷ്യത്തോടുതന്നെ ചേർക്കേണ്ടതാണ് എങ്കിൽ മനുഷ്യരിൽ ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാർ ലോകാവസാനകാലം മുതലായ കാലങ്ങളെ നല്ലപോലെ അറിഞ്ഞുകൊള്ളുന്നുണ്ടല്ലോ. ദൈവത്വത്തിനാൽ മാത്രമേ അറിയപ്പെട്ടുള്ളൂ എന്ന് നിങ്ങളാൽ പറയപ്പെട്ട ലോകാവസാന സമയത്തെക്കുറിച്ചുള്ള ജ്ഞാനം ജ്യോതിശ്ശാസ്ത്രപണ്ഡിതന്മാരിലും ഇരിക്കകൊണ്ടു അവരിലും പ്രത്യേകം പ്രത്യേകം ദൈവത്വം ഉണ്ടെന്നുപറയേണ്ടതായിട്ടു നേരിടും. പിന്നെ മൂഢന്മാർ ഇതിനെ അറികയില്ലെന്ന് ആക്ഷേപം കൂടാതെ പറയാം. അതുകൊണ്ട് അറികയില്ല എന്നുള്ള വാക്കിനെ മനുഷ്യത്തോടും ചേർക്കാൻ പാടില്ല-മൂഢത്വത്തോടും ചെർക്കെണ്ടാതായിട്ടെ ഇരിക്കൂ. ആ സ്ഥിതിക്ക് ഈ വാക്കിനെ യേശുവിന്റെ മൂഢത്വത്തോടു ചേർക്കേണ്ടാതായിട്ടും വരും അപ്പോൾ യേശുവിനു മൂഢത്വം എന്നൊരു ത്വം-കൂടെ ചേര്ക്കണമെന്നും നിശ്ചയിക്കെണ്ടാതായിവരും.ഒരുവേള യേശു വരും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/33&oldid=162556" എന്ന താളിൽനിന്ന് ശേഖരിച്ചത്