ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആ മനു‌ഷ്യന്റെ ശരീരക്കൂറിൽനിന്ന് ഒരു സ്ത്രീയെക്കൂടി ഉണ്ടാക്കുകയും ആ ആദിമമനു‌ഷ്യരെ ഏ‌ഷ്യാഖണ്ഡത്തിലെ തുലുക്ക് ദേശത്തുള്ള ഏദനെന്ന സ്ഥലത്തു നിർമ്മിക്കപ്പെട്ട തോട്ടത്തിൽ ഇരുത്തി. സൃഷ്‌ടികാലത്തുതന്നെ മനു‌ഷ്യരോട് നിങ്ങൾ സന്തതിയോടുകൂടി പലവംശക്കാരായി ഭൂമിയിൽ നിറഞ്ഞ് അതിലുള്ള സകലവസ്തുക്കളെയും പരിപ്പാലിപ്പിൻ എന്ന് ആശീർവദിക്കുകയും മനു‌ഷ്യർക്കു സ്ഥാവരജീവന്മാരെ ഭോജനമായിട്ട് നിയമിക്കുകയും ഏദനിലുള്ള തോട്ടത്തിൽ കാത്തുനിന്നു വേലചെയ്യുന്നതിനും തോട്ടത്തിലുള്ള സകലവിധ വൃക്ഷങ്ങളുടെ പഴങ്ങളെ ഭക്ഷിച്ചുകൊള്ളുവാനും ആജ്‌ഞാപിക്കുകയും, തോട്ടത്തിന്റെ നടുക്കുള്ള ഗുണദോ‌ഷങ്ങളെ അറിവിക്കുന്ന വൃക്ഷത്തിന്റെ കനിയെ ഭക്ഷിക്കരുതെന്നു വിലക്കുകയും, ഭക്ഷിക്കുന്നു എങ്കിൽ ആ ദിവസത്തിൽ തന്നെ മരിക്കുമെന്ന ശിക്ഷ പറകയും ചെയ്തു. ദൈവത്തെ ഉപചരിക്ക, ശനിവാരനിയമം, സൃഷ്ടികൾക്കുപചരിക്ക, വിധിച്ചതിനെ ചെയ്യുക, വിലക്കിയ കനിയെ ത്യജിക്ക: ഇത്രയുമാകുന്നു ആദിമമനു‌ഷ്യർക്കുനിമയിക്കപ്പെട്ട മതം. അവർ അവിടെ അപ്രകാരമിരിക്കുമ്പോൾ പിശാചാധിപതിയായ സർപ്പം വന്ന് വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനിയെ ഭക്ഷിച്ചാൽ മരിക്ക ഇല്ലാ എന്നും നയനപ്രകാശവും ഗുണദോ‌ഷജ്‌ഞാനവും ഉണ്ടാകുമെന്നും ആ സ്ത്രീയോടു പറഞ്ഞു. അനന്തരം ആ പഴം തീറ്റിക്കു രസവും കാഴ്ചയ്ക്കു ഭംഗിയുമുള്ളതും ബുദ്ധിയെ തെളിയിക്കുന്നതുമാകുന്നു എന്നുകണ്ട ആ സ്ത്രീയും, അവർ കൊടുത്തിട്ട് ആ മനു‌ഷ്യനും ഭക്ഷിച്ചു. അതുകൊണ്ട് അവർക്ക് നയനശോഭ ഉണ്ടാകുകയും അപ്പോൾത്തന്നെ് അവർ നഗ്നരായിട്ട് ഇരിക്കുകയാണെന്നറിഞ്ഞ് അത്തി ഇലകളെ തയ്ച്ച് അരയിൽ കെട്ടിക്കൊള്ളുകയും ചെയ്തു. അനന്തരം പകൽ അവസാനിച്ചപ്പോൾ തോട്ടത്തിൽ സഞ്ചരിച്ചുവരുന്ന യഹോവയുടെ ശബ്‌ദത്തെ കേട്ട് അവർ ദൈവസന്നിധാനത്തിൽനിന്നു മാറി മരങ്ങളുടെയിടയിൽ ഒളിച്ചിരിക്കുകയും അപ്പോൾ യഹോവ മനു‌ഷ്യനെ വിളിച്ച് "നീ എവിടെ?" എന്നു ചോദിക്കയും അതിനവൻ "ഞാൻ നഗ്നനാകകൊണ്ട് ഭയപ്പെട്ട് ഒളിച്ചിരിക്കുന്നു" എന്ന മറുപടി പറകയും അപ്പോൾ യഹോവ "നിന്നെ നഗ്നനെന്ന് ആരറിയിച്ചു? നീ വിലക്കിയ കനിയെ തിന്നോ"എന്നു ചോദിക്കയും "എന്നോടു കൂടി ഇരുത്തിയ സ്ത്രീ തന്നു ഞാൻ അതിനെ ഭക്ഷിച്ചു" എന്ന് അവൻ പറയുകയും യഹോവ സ്ത്രീയോട് "നീ എന്താണ് ഇങ്ങനെ ചെയ്തത്?" എന്നു ചോദിക്കയും അവൾ സർപ്പത്തിന്റെ വഞ്ചന ഹേതുവായിട്ടു ഞാൻ തിന്നുപോയതാണ് എന്നു പറകയും യഹോവ സർപ്പത്തെ നോക്കി, നീ ഇപ്രകാരം ചെയ്തതു കൊണ്ട് എല്ലാ മൃഗജന്തുക്കളെക്കാളും ഏറ്റവും ശപിക്കപ്പെട്ട് ജീവപര്യന്തം വയറുകൊണ്ടിഴഞ്ഞ് മണ്ണുതിന്നു പോകും. അതുകൂടാതെയും നിനക്കും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/5&oldid=162574" എന്ന താളിൽനിന്ന് ശേഖരിച്ചത്