ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സിക്കാൻ പാടില്ല. ഒരു ദിക്കിലുള്ള ജനങ്ങളെല്ലാവരും അറിയണമെന്നേ ഉണ്ടായിരുന്നുള്ളൂ എങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ മറ്റുദേശങ്ങളിലും ഈ മതത്തെ കൊണ്ടുനടന്ന് കാലക്ഷേപം ചെയ്യുന്നത്? അല്ലാതെയും പിതാവിനാൽ നിശ്ചയിക്കപ്പെട്ട നേരത്തിൽ അല്ലാതെ അതിനു മുൻപേ കഷ്ടപ്പെടുവാൻ മനസ്സില്ലെന്ന് പറഞ്ഞതിനാൽ യേശു പിതാവ് നിർബന്ധിച്ചു നിശ്ചയിച്ച തുകൊണ്ടുമാത്രമാണ് ക ഷ്ടം അനുഭവിച്ചതെന്നും തന്റെ സ്വന്തമനസ്സ് കഷ്ടപ്പെടുന്നതിലേയ്ക്ക് അല്പവും ഇല്ലായിരുന്നു എന്നും, പിതാവിന്റെ നിർബന്ധം അല്ലെങ്കിൽ അപ്പോഴും കഷ്ടപ്പെടുകയില്ലാഞ്ഞു എന്നും ഉള്ളത് വെളിവാകുന്നു.

ഇനിയും പിതാവിനാൽ ഒരു സമയം കുറിക്കപ്പെട്ടിട്ടുണ്ടായിരുന്നു എങ്കിൽ അതുപോലെയും ആ സമയത്തും അല്ലാതെ തനിക്കു കഷ്ടപ്പാടു വന്നുകൂടല്ലോ. വരികയുമില്ലല്ലോ. പിന്നെയെന്തിനാണ് മുമ്പിൽ കൂട്ടി ഒളിച്ചത്? പിതാവിനാൽ ഇങ്ങനെ കുറിക്കപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഒളിച്ചതെങ്കിൽ അറിഞ്ഞിരിക്കാത്തതിനാൽ അതിനെ സമ്മതിച്ചും ഇരിക്കയില്ല. അപ്പോൾ ഈ കഷ്ടപ്പാട് മനു‌ഷ്യർക്കുവേണ്ടിയും തന്റെ മനസ്സോടുകൂടിയും അല്ലാ തന്റെ തലയിലെഴുത്തുകൊണ്ട് വന്നതാണെന്നു നിശ്ചയമാകുന്നു.

അങ്ങനെയല്ല പിതാവിനാൽ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെന്നു മാത്രമേ അറിഞ്ഞിരുന്നൊള്ളൂ ആയത് ഇന്ന സമയമാണെന്നുള്ളത് അറിഞ്ഞിരുന്നില്ല. അതുകൊണ്ടാകുന്നു ഒളിച്ചതെങ്കിൽ സമയം നിശ്ചയമില്ലെന്നു വരികിൽ ഒളിച്ചതിനുകാരണം ഭയമല്ലാതെ വേറെ ഒന്നും അല്ലെന്നുവരും. അതും ഇരിക്കട്ടെ, കടശിയിൽ പിടികൂടിയ ദിവസംതന്നെയാണ് പിതാവിനാൽ കുറിക്കപ്പെട്ട ദിവസമെന്ന് അതിനുമുമ്പിൽ അറിഞ്ഞിരിക്കാൻ ഇടയില്ലാത്തതുകൊണ്ട് അന്നും താൻ ഒളിച്ചുകളയേണ്ടതല്ലായിരുന്നോ? അങ്ങനെ ചെയ്യാതെ നേരെ നിന്നുകൊടുത്തുഎന്നും കാണുന്നല്ലോ. അതെന്താണ്? അതിനുമുമ്പേ ചിലരുടെ അടുക്കൽനിന്നു പെട്ടെന്നു മറഞ്ഞുകളഞ്ഞിട്ടുള്ള ദിവ്യശക്തി അപ്പോൾ എവിടെപ്പോയിരുന്നു? പിതൃസങ്കല്പപ്രകാരം എന്നുള്ള കാരണം ഇവിടെ ഒരുവിധവും ചേരാത്തതുകൊണ്ട് അതുഹേതുവായിട്ടാണ് മുമ്പ് ഒളിച്ചുകളഞ്ഞതും പിന്നെ നേരെ നിന്നു കൊടുത്തതും എന്നു നിശ്ചയിക്കുന്നതിലേയ്ക്കു പാടില്ല. ശത്രുക്കളുടെ കൈക്കുള്ളിൽ അകപ്പെട്ടതുകൊണ്ട് ഓടിമറഞ്ഞു രക്ഷപ്പെട്ടുകൊള്ളുവാൻ പാടില്ലാതെ വന്നതിനാലത്ര നിന്നുകൊടുത്തത്. അല്ലാതെ അവിടെ അപ്പോൾ എന്തുചെയ്വാൻ കഴിയും? അതിനാൽ യഹോവ യേശുവിനെ പാപബലിക്കായിട്ടു നിശ്ചയിക്കുകയോ ആയതു ഇന്ന സമയത്തെന്നു തീരുമാനിക്കുകയോ യേശു അതിനെ അറികയോ സമ്മതിക്കുകയോ ഒന്നും തന്നെ ചെയ്തിട്ടുള്ളതല്ലെന്നു നിശ്ചയം.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/50&oldid=162575" എന്ന താളിൽനിന്ന് ശേഖരിച്ചത്