ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വ്യത്യാസം ദൈവത്തിനും ക്രിസ്തുവിനും തമ്മിലുണ്ടെന്നുള്ള അർത്ഥത്തിൽ ഇതാ സകല പുരു‌ഷനും തല ക്രിസ്തുവാകുന്നു. ക്രിസ്തുവിനു തല ദൈവമെന്നും. ഇങ്ങനെ പറഞ്ഞുപോയാൻ അധികവിസ്താരമാകുമെന്നു കരുതി ഇനി പേർ അദ്ധ്യായം വചനം ഇവയെ മാത്രം കാണിക്കുന്നു. ( പുറപ്പാട് പുസ്തകം 3-അ. 14,15- വാ. ടി 20-അ. 3-വാ., ആവർത്തനപുസ്തകം 4-അ. 39-വാ., ടി 6-അ.4-വാ., ടി 32-അ. 39-വാ., ടി 5-അ. 7-വാ., ശാമുവേൽ 7-അ. 22-വാ., 2 രാജാക്കന്മാർ 19-അ. 19-വാ., നെഹെമിയാ 9-അ. 6-വാ., സങ്കീർത്തനം 83-അ. 18-വാ., ടി 36-അ. 10-വാ., യെശായ 37-അ. 16-വാ., ടി 37-അ. 27-വാ., ടി 40-അ. 25-വാ., ടി 41-അ. 4-വാ., ടി. 42-അ. 8-വാ., ടി 44-അ. 68-വാ., ടി 45-അ. 5,6-വാ. , ടി 45-അ. 1, 21, 22-വാ., ടി. 41-അ. 10, 11, 14, 15-വാ. ഒശിയാ 13-അ. 4-വാ., യോവെ 2-അ. 27-വാ., മത്തായി 26-അ. 39-വാ., ടി 5-അ. 42-വാ., യോഹന്നാൻ 17-അ. 3-വാ., ടി 4-അ. 34-വാ., മർക്കോസ് 13-അ. 42-വാ., ടി 22-അ. 29-വാ, രോമർ 17-അ. 27-വാ., ടി 10-അ. 9-വാ., ടി 4-അ. 24-വാ., 1 കൊരിന്തിയർ 8-അ. 3-വാ., 1 തിമോഥെയൂസ് 1-അ. 17-വാ. , ടി 24-അ. 5-വാ., എപ്പീസിയർ 4-അ. 6-വാ., ടി 1-അ. 17-വാ. , യാക്കോബ് 2-അ. 19-വാ., വെളിപ്പാട് 15-അ. 34-വാ., കോലോസിയർ 1-അ. 3-വാ.

ഈ വാക്യങ്ങളാൽ ബൈബിൾ പ്രകാരം തന്നെ ത്യ്രൈകത്വമില്ലെന്നു നിശ്ചയമാകുന്നു. ഇനിയെങ്കിലും ത്യ്രൈകത്വമെന്ന വാക്കിനെ നിങ്ങൾ മറന്നു കളവിൻ.

ആകട്ടെ, എങ്കിലും ഈ വാക്യം ഉള്ളതായിട്ടുതന്നെ നിരൂപിച്ചാലും ആയതു ശരിയായിടുമോ എന്നു നോക്കാം. ത്യ്രൈകത്വം എന്ന പദത്തിനു മൂന്ന് ഒന്നാവും എന്നുള്ളത് എന്നാകുന്നു അർത്ഥം. മൂന്ന് ഒന്നാകുമെങ്കിൽ മൂന്നായിട്ടിരിക്കെ ഒന്നാകുന്നോ? ആ മൂന്നും നശിച്ച് ഒന്നാകുന്നോ മൂന്നും മൂന്നായിട്ടിരുന്ന് ഒന്നാകുന്നു എങ്കിൽ മൂന്ന് മൂന്നായിട്ടുതന്നെ ഇരുന്നാൽ മറ്റൊന്നാകുന്നതെങ്ങനെ? ആയതി ഒരിക്കലും ശരിയാകയില്ല. മൂന്നു മാതളപ്പഴം മൂന്നായിട്ടുതന്നെ ഇരിക്കവേ അവ ഒരു പഴമാകുമോ? ഇല്ലല്ലോ. അതിനാൽ മൂന്നു മൂന്നായിട്ടിരിക്കയിൽ ആ മൂന്നെന്നുള്ളത് ഇല്ലാതെ പോകുമല്ലോ. അല്ലാതെയും മൂന്ന് ഒന്ന് ഇവയിൽ കാരണം

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/64&oldid=162590" എന്ന താളിൽനിന്ന് ശേഖരിച്ചത്