ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൃപയുള്ള പ്രവൃത്തി. ഒരു മനു‌ഷ്യൻ പോലും ഇത്രത്തോളം കൃപയുള്ളവനാണെങ്കിൽ ദൈവം എത്രത്തോളം കൃപയുള്ളവനായിരിക്കണം? ആ സ്ഥിതിക്ക് ദൈവം തന്റെ കുഞ്ഞുങ്ങളായ ആത്മാക്കളെ അല്പവും കൃപയില്ലാതെ നിത്യവും ക ഷ്ടപ്പെടുത്തുമോ?

പിന്നെയും നരകത്തിൽ ഇരിക്കുന്നവരിൽ ചിലർ ഇടവിടാതെ യേശുവിനെ വിളിച്ചു ഞങ്ങളെ രക്ഷിക്കണേ എന്ന് അപേക്ഷിച്ച് ഏറിയ വിശ്വാസം വെച്ചാൽ അവരെ രക്ഷിക്കുമോ? രക്ഷിക്കയില്ലയോ? രക്ഷിക്കുമെങ്കിൽ നിത്യനരകം ഇലാതെയാകും. രക്ഷിക്കയില്ലെങ്കിൽ അദ്ദേഹം സർവ്വജീവദയാപരനല്ലെന്നും വിശ്വാസം മുക്തിയെ തരുമെന്നുള്ളതു കള്ളമെന്നും വന്നുപോകും.

ഇനിയും ഒരുവൻ താൻ ചെയ്ത പാപംകൊണ്ടു നിത്യവും നരകത്തിൽ കിടന്നു വേദനപ്പെടുമെന്നുവരികിൽ താൻ ചെയ്ത പുണ്യങ്ങളുടെ ഫലത്തെ തീരെ കൈവിട്ടുപോകുമെന്നു പറയേണ്ടതാണ്.

ഒരുവൻ തന്റെ പാപത്തിലേയ്ക്കുവേണ്ടി ദുഃഖത്തെ അനുഭവിക്കുമെങ്കിൽ പുണ്യത്തിലേയ്ക്കുവേണ്ടി സുഖത്തെയും അനുഭവിക്കുമെന്നല്ലയോ പറയേണ്ടത്? അങ്ങനെയല്ലാതെ പുണ്യത്തിലേയ്ക്കുള്ള ഫലമായ സുഖത്തെ അനുഭവിക്കാതെ കൈവിട്ടുപോകുമെന്നു പറയുന്നതു നീതിയാണോ? അതു നീതിയാണെങ്കിൽ പാപത്തിന്റെ ഫലമായ ദുഃഖത്തെയും അനുഭവിക്കേണ്ട എന്നുതന്നെ പറയാം.

എന്നാൽ എപ്പോഴും പുണ്യം ചെയ്യുന്നതാണ് മനു‌ഷ്യർക്കു കടമയായിട്ടുള്ളത്. ആകയാൽ പുണ്യം ചെയ്തവർ സുഖത്തെ അനുഭവിക്കേണ്ട എന്നും പാപം ചെയ്യുന്നതു ദൈവത്തിനു വിരോധമാകകൊണ്ട് പാപികൾ നിത്യനരകത്തിൽ പോകുന്നതു നീതി എന്നും പറയുന്നു എങ്കിൽ മനു‌ഷ്യർ ചെയ്യുന്ന സകല പുണ്യങ്ങളെയും കടമയാണെന്നു പറഞ്ഞതു കൊണ്ട് ആ പുണ്യങ്ങളെ സംബന്ധിച്ചു യാതൊരു ഫലവും ഇല്ലെന്നു തീർച്ചയായി. ആ സ്ഥിതിക്ക് എങ്ങനെയുള്ള പുണ്യത്തെ ചെയ്താലും അതുകൊണ്ട് ഒരുത്തർക്കും മോക്ഷ പ്രാപ്തിക്കു പാടില്ലല്ലോ.

ആകയാൽ ഒരുത്തരും ഒരിക്കലും മനോവാക്കായങ്ങളാൽ യാതൊരു പുണ്യകർമ്മവും ചെയ്യണമെന്നില്ലാ. ചെയ്ത പാപത്തിലേയ്ക്കുവേണ്ടി പശ്ചാത്താപപ്പെടുക, ക്രിസ്തുവേ വിശ്വസിക്ക, സ്നാനം ഏല്ക്ക, നൽകരുണ സ്വീകരിക്ക, 3*മുഴങ്കാലിൽ[1] നിന്നു കൈകളെ രണ്ടിനേയും മലർത്തി മേല്പോട്ടു നോക്കി കണ്ണുകളെ മൂടിക്കൊണ്ടു ക്രിസ്തു

  1. മുഴങ്കാലിൽനിന്ന് = മുട്ടുകാലിൽ നിന്ന്
"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/93&oldid=162622" എന്ന താളിൽനിന്ന് ശേഖരിച്ചത്