ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഈ ക്രിസ്തുമതം ഇങ്ങനെ നിറഞ്ഞു വന്നത് ന്യായം കൊണ്ടോ മറ്റുവല്ല വിധമോ എന്നുള്ളതിനെ കുറിച്ച് പര്യലോചിക്കം.

ക്രിസ്തു ജനിച്ചു 300 സംവത്സരങ്ങൾക്ക് ശേഷം നിസ്സ എന്നാ ദിക്കിലെ ജനങ്ങളുടെ സഹാത്തോടെ കാൺസ്ടെന്റയിൻ എന്ന ആൾ റോമപുരത്തേക്ക് രാജാവായി വന്നു . അനന്തരം ഉപകാരം ചെയ്ത ആ ജനങ്ങൾ ക്രിസ്തുവിനെ കുറിച്ച് കൈകൊണ്ടിരുന്ന ചില അഭിപ്രായങ്ങളെ ചേർത്ത് ഒരു മതമാക്കി അതിനെ വര്ധിപ്പിക്കുന്നതിലേക്ക് വേണ്ടി ക്രിസ്ത്യന്മാരകുന്നവർക്ക് ആളൊന്നിനു 12 പൊനും പ്രത്യേകം വെള്ളിവസ്ത്രവുംകൊടുത്തു പന്തിരായിരം പുരുഷൻമാരെയും അസഖ്യം സ്ത്രീകളെയും ചെറിയ കുട്ടികളെയും ഒരു സംവത്സരം കൊണ്ടുചേർത്തു(Gibbbon's Decline, and fall .Vol ii.P.472-3) .അയാൾ തന്നെ ഇതര മതങ്ങളെ നാശം ചെയ്യുന്നതിന് തക്കവയായ അനേക ചട്ടങ്ങളെ ഉണ്ടാക്കി. ആരെങ്കിലും പഴയ ദേവതകൾക്കു ബലി ഇട്ടാൽ സ്വത്ത് അപഹരിച്ചുകൊണ്ട് അവരെ കൊന്നുകളക പതിവായിരുന്നു. ക്രി-ജ-380-ആം സംവത്സരം മുതൽ 394 വരെ രാജാവായിരുന്ന തിയോഡോ‌ഷ്യസ് എന്ന ആൾ ഇതരമതസ്ഥന്മാരെ സഭ കൂട്ടിക്കൂടാ എന്നും കൂടുന്ന കെട്ടിടങ്ങൾ രാജാവിനാൽ അപഹരിക്കപ്പെടുമെന്നും ക്രിസ്തുമതത്തെ അനുസരിക്കാത്തവർക്ക് യാതൊരു സ്വാതന്ത്യ്രവും ഇല്ലെന്നും ഉത്തരവുനടത്തി.(Gibbbon's Decline, and fall .Vol iii.P.412).

അക്കാലത്തിൽ ക്രിസ്ത്യന്മാരാകാത്തവരുടെ മുതൽ കാര്യങ്ങളെ വിട്ടുകൊടുക്കാത്തപക്ഷം ജീവനെ വിട്ടുകൊടുക്കേണ്ടിവരും.

5-ാമതു നൂറ്റാണ്ടിൽ ഇപാതിയ (ഹൈപേ‌ഷ്യാ) എന്ന ഒരു സ്ത്രീ സ്വന്തമതത്തെ ബോധിപ്പിച്ച ഒരു ക്രിസ്ത്യനെ അതിൽ ചേർക്കുന്നതിലേയ്ക്ക് ആരംഭിച്ചതിനാൽ അവളെ ക്രിസ്ത്യൻപള്ളിയിലേയ്ക്കു പിടിച്ചിഴച്ചു കൊണ്ടുചെന്നു വസ്ത്ര ങ്ങളെ ഉരിഞ്ഞു ദേഹത്തെ ഭിന്നഭിന്നമാക്കി മാംസത്തെ അറുത്തെടുത്ത് ബൈബിൾ പുറപ്പാടുപുസ്തകം 22-അ. 20 വാക്യത്തെ ആധാരമാക്കിക്കൊണ്ട് അവളെ തീയിലിട്ടു കൊന്നു. അർമേനിയ എന്ന ദേശത്തിൽ തിയൊഡറാ എന്ന ചക്രവർത്തിനിയുടെ കാലത്തിൽ ലക്ഷംപേരുവരെ കൊല്ലപ്പെട്ടു. 10-ആമതു നൂറ്റാണ്ടിൽ ഫ്രാൻസ് ദേശത്തെ രാജാവായ ചാറൽസ് എന്ന ആൾ ക്രിസ്ത്യനാകുന്നപക്ഷം തന്റെ മകളെയും സമ്പത്തിനെയും കൊടുക്കാമെന്നു നാർമെൻ ദേശത്ത് റൊലോ എന്ന ആളിനോട് സമ്മതിച്ചുപറകയും അയാൾ അപ്രകാരം ക്രിസ്ത്യനാകയും ക്രിസ്തുമതം ഇന്നതെന്നുപോലും അറിയാത്ത സ്വദേശികളെ എല്ലാവരെയും ക്രിസ്ത്യന്മാരാക്കു കയും ചെയ്തു. ടി. 10-ആമതു നൂറ്റാണ്ടിൽ പോളണ്ടുദേശത്തെ രാജാവ് തന്റെ ഭാര്യയെ കരുതി ക്രിസ്ത്യനായ വർത്തമാനത്തെ മൂന്നാമത് പോപ്പ് ജോൺ എന്ന ആൾ കേട്ടറിഞ്ഞ് ആ പട്ടണവാസികളെ ക്രിസ്ത്യന്മാരാക്കുവാൻ അനേകപാതിരിമാരെ അയച്ചു. എന്നിട്ടും ആരുംതന്നെ ക്രിസ്ത്യന്മാരാകാത്തതുകൊണ്ട് അന്യായചട്ടങ്ങളെ ഏർപ്പെടുത്തി. അവരെ ദണ്ഡനം ചെയ്തു. അതു സഹിക്കാൻ പാടില്ലാത്ത ആ ദിക്കുകാർ എല്ലാം ക്രിസ്ത്യന്മാരായി.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/97&oldid=162626" എന്ന താളിൽനിന്ന് ശേഖരിച്ചത്