ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളുടെ ഫലങ്ങൾ യാതൊന്നിനാലും അദ്ദേഹം ബാധിതനാകാതെ ഇരിക്കുന്നതാണു. സ്നേഹം, ദയാ, ലജ്ജ, അഭിമാനം, ക്രോധം മുതലായ മനോവികാരങ്ങൾ ഒന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. തന്റെ സ്വന്തം പടയാളികളായ സംശപുകന്മാരോട് യുദ്ധം നടത്തുന്നതിൽ മടിയാകട്ടെ തന്റെ പ്രിയപ്പെട്ട മരുകനായ അഭിമന്യുവിന്റെ മരണത്തിൽ വ്യസനമാകട്ടെ എന്തിന്നധികം പറയുന്നു. തന്റെ സ്വന്തം മക്കളേയും ബന്ധുക്കളേയും തമ്മിൽ തല്ലിച്ചുകൊല്ലുന്നതിൽതന്നെ ലേശംപോലും വൈമനസ്യമാകട്ടെ കൃഷ്ണനുണ്ടായിരുന്നില്ല. വൃദ്ധനായ ഭീഷ്മരെ ചതിച്ചുകൊല്ലുന്നതിന്നും, ദ്രോണവധത്തെ കണ്ടുനില്ക്കുന്നതിന്നും, ഭ്രരിശ്രവാവിന്റെ കൈയിലെ ചതിയാൽ വെട്ടിയറുപ്പിക്കുന്നതിന്നും, നിരായുധനായി നില്ക്കുന്ന കർണ്ണനെ കൊല്ലിക്കുന്നതിന്നും വീരനായ ദുർയ്യോധനന്റെ മർമ്മത്തെ ഭീമന്നു കാണിച്ചുകൊടുക്കുന്നതിന്നും എന്നുവേണ്ട, തന്റെ സ്വന്തംപക്ഷത്തിൽതന്നെ ഘടോൽക്കചമരണത്തിന്ന സാക്ഷിയാകുന്നതിന്നും, ചക്രവ്യൂഹം ഭേദിപ്പിക്കുന്നതിന്ന് അഭിമന്യുവാൽ മാത്രനേ സാധിക്കുകയുള്ളുവെന്നറിഞ്ഞിട്ടുകൂടി അർജ്ജുനനെ സംശപുകയുദ്ധമെന്ന വ്യാജേന യുദ്ധകളത്തിൽനിന്ന് ദൂരെ അകറ്റുന്നതിന്നും, പാണ്ഡവസൈന്യവിനാശത്തിന്റെ സാക്ഷിയാകുന്നതിന്നുംതന്നെ ഒട്ടും മടി അദ്ദേഹത്തിന്നുണ്ടായിരുന്നില്ല. സാധാരണ മനുഷ്യനായിരുന്നു കൃഷ്ണൻ എന്നുവരികിൽ കടിഖഹൃദയൻ, ദീർഘസൂത്രജ്ഞൻ, എന്നും മറ്റുമുള്ള സ്ഥാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/26&oldid=163133" എന്ന താളിൽനിന്ന് ശേഖരിച്ചത്