ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രി ഉരുക്കിയ ലോഹത്തെ നാറാണത്തുഭ്രാന്തൻ കഴിക്കുന്നതു കണ്ടപ്പോൾ ഏതുവിധം പിൻമാറേണ്ടിവന്നുവോ, അതേവിധംതന്നെ ദിവ്യന്മാരുടെ പ്രവൃത്തികളെ അനുഗമിക്കുന്നു സാധാരണ ജനങ്ങളും അവസാനം പിൻമാറേണ്ടിവരുന്നതാണ്. അതുകൾകൊണ്ടു തന്നേയാണ് ദിവ്യന്മാരേയും, സാധാരണ ജനങ്ങളേയും ഒരേനിയമംകൊണ്ടു പരീക്ഷിക്കവാൻ പാടുള്ളതല്ലെന്നും പറയുവാൻ ഇടയായത്. ആദ്യമെതന്നെ ഒരു ദേഹത്തെ അവതാരമെന്നോ, യോഗീശ്വരനെന്നോ, മഹാനെന്നോ കരുതി അദ്ദേഹത്തിന്റെ കർമ്മങ്ങളെ പരിശോധിക്കുന്നതായാൽ സകല കർമ്മങ്ങളെയും ന്യായീകരിപ്പാൻ സാധിക്കുന്നതാകയാൽ അങ്ങനെ അവതാരമോ മറ്റൊ എന്നു വിശ്വസിപ്പാൻ കാരണമാകുന്നത് തന്നെ എന്തുകൊണ്ടാണെന്നാണ് അറിയേണ്ടതു്. ഒരു കഥാപാത്രത്തിന്റെ യോഗ്യതായോഗ്യതകളെ അറിയുന്നതു ആ കഥാപാത്രത്തിന്റെവാക്കുകളിൽനിന്നും കർമ്മങ്ങളിൽ നിന്നും ആണെല്ലൊ. കൃഷ്ണനും നമുക്ക് പരിചയപ്പെടുന്നതു തന്റെ വിശിഷ്ടമായ ഭഗവൽഗീതോപദേശംകൊണ്ടം ഭാരതയുദ്ധത്തിലെ കർമ്മങ്ങൾകൊണ്ടും ആണ്. ഭഗവൽഗീതയിൽ ഉപദേശിച്ചിരിക്കുന്ന തത്വമെന്താണ് ? ആ തത്വത്തെത്തന്നെയാണോ കൃഷ്ണൻ അനുകരിച്ചിട്ടുള്ളതെന്നും നമുക്ക് അല്പം ഒന്ന് ആലോചിച്ചുനോക്കുക.

യുദ്ധോദ്യമത്തിങ്കൽ അർജ്ജുനന്ന് പെട്ടന്നുണ്ടായ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/28&oldid=163135" എന്ന താളിൽനിന്ന് ശേഖരിച്ചത്