ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ധർമ്മഭീതിയേയും സ്നേഹപാർശത്താൽ ഉണ്ടായ അവശതയേയും നീക്കുന്നതിന്നുമാത്രമായിട്ടാണോ കൃഷ്ണൻ ഭഗവൽഗീത ഉപദേശിച്ചതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. താൻ ഭാവിയിൽ അതായത് യുദ്ധാവസരത്തിൽ ചെയ്പാനിടയുള്ളതായ ഓരോ കർമ്മങ്ങളുടേയും സൂക്ഷ്മതത്വങ്ങളെ മറ്റുള്ളവർ തെറ്റിദ്ധരിക്കാതെ ഇരിപ്പാനുള്ള ഉദ്ദേശവും കൂടെ കൃഷ്ണന്ന് ആ അവസരത്തിൽ ഗീത ഉപദേശിച്ചതിന്നുണ്ടായിരുന്നില്ലയൊ എന്നും ശങ്കിക്കേണ്ടിയിരിക്കുന്നു. തന്റെ പ്രധാനകർമ്മങ്ങൾ എല്ലാം പിന്നീടാണല്ലൊ ഉണ്ടായിട്ടുള്ളതു. അങ്ങിനെയിരിക്കെ, ആ കർമ്മങ്ങൾക്കു മുമ്പായി താൻ ആരാണെന്നും, തന്റെ തത്വങ്ങൾ എന്തെല്ലാമാണെന്നും ജനങ്ങൾ അറിയുവാൻ ഇടയായാൽ പിന്നെ തന്നെപ്പറ്റി തെറ്റിദ്ധാരണക്ക് ഇടയാകുന്നതല്ലല്ലൊ എന്നുകൂടി കൃഷ്ണൻ ഗീതോപദേശസമയത്ത് ഓർത്തിഒന്നിരിക്കണം. യ‌ദാ യദാഹി ധർമ്മസ്യ ഗ്ലാനിർഭവതു ഭാരത അഭ്യുത്ഥായമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. പരിത്രാണായ സാധൂനാം വിനാശായ ച ദൃഷൃതാം ധർമ്മസംസ്ഥാചനാർത്ഥായ സംഭാവാമി യുഗെ യുഗെ.

ഭാരതഖണ്ഡം മുഴുവനും പങ്കുകൊള്ളുന്നതായ ഒരു വലിയ യുദ്ധാവസരത്തിൽ , ആയതിൽ ഏർപ്പെടുന്നതിനായി ഒരുവന്നുണ്ടാകുന്ന ഉദ്ദേശം ഇതിലും മഹത്തരമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/29&oldid=163136" എന്ന താളിൽനിന്ന് ശേഖരിച്ചത്