ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉണ്ടാകാവുന്നതാണോ? കൃഷ്ണൻ തന്റെ ഉദ്ദേശത്തെയും തന്റെ ഗ്രഢതത്വങ്ങളേയും ഇതിലും വെളിവായി വിസ്തരിക്കുന്നതെങ്ങിനെ? പറയുന്നതുപോലെത്തന്നെ പ്രവൃത്തിച്ചുവന്നിരുന്ന യോഗിപുരുഷനായിരുന്നു കൃഷ്ണൻ എന്ന് അദ്ദേഹത്തിന്റെ ഗീതയുടെ തത്വത്തെയും പ്രവൃത്തികളേയും ഒത്തുനോക്കിയാൽ അറിയാവുന്നതാണ്. ഏറ്റവും പരിശുദ്ധമായ നിഷ്കാമകർമ്മത്തെയാണെല്ലൊ ഭഗവൽഗീത പ്രശംസിച്ചിട്ടുള്ളുത്. കൃഷ്ണന്റെ ജീവിതംതന്നെ ഈ തത്വത്തിന്റെ ഉദാഹരണവുമാണ്. അദ്ദേഹം കർമ്മത്തിൽ ഏർപ്പെടുന്നതിന്നുള്ള കാരണവും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു. നോക്കുക ഇനിക്കു ചെയ്യേണ്ടതില്ലൊന്നു മിത്രൈലോക്യത്തിലിനിക്കു വരാത്തതും വരേണ്ടതായിട്ടുമിജ്ജഗത്തിലൊന്നുമില്ലെന്നാകിലും മടിക്കാതെ പ്രവൃത്തിച്ചീടുന്നു ഞാൻ കർമ്മത്തിൽതന്നെ പാർത്ഥ മടിക്കാതൊരിക്കലെന്നാകിലും കർമ്മത്തിൽ ഞാൻ പ്രവൃത്തിക്കാതിരുന്നാൽ സർവ്വപ്രകാരവുമിമനുഷ്യരെല്ലാവരുമെന്നുടെ മാർഗ്ഗമനുസരിക്കേയുള്ളു ധരിച്ചീടുക ഫൽഗുന നീ. ഭഗവൽഗീത ദാമോദരചരിഭാഷാ കിളിപ്പാട്ട് കർമ്മയോഗം മൂന്നാം അദ്ധ്യായം 21 & 22.

നിഷ്കാമകർമ്മിയായ ഒരുത്തന്ന് ഈ ലോകത്തിൽ ജനങ്ങളുടെ ഇടയിൽതന്നെ കാശിയിൽപോയി വസിക്കാതെയും, പ്രാപഞ്ചികാവസ്ഥയിൽ മുക്തനാവാതേയും, ജീവിപ്പാൻ സാധിക്കുന്നതാണെന്നും, എന്നാൽ അങ്ങിനെ ജീവിക്കുന്നതു ഏതുവിധത്തിലായിരിക്കേണമെന്നും തന്റെ സ്വന്തജീവിതംകൊണ്ടു കൃഷ്ണൻ ദൃഷ്ടാന്ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/30&oldid=163137" എന്ന താളിൽനിന്ന് ശേഖരിച്ചത്