ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പെടുത്തിയിരിക്കുന്നു. വിസ്താരഭയത്താൽ ഭഗവൽഗീതാതത്വങ്ങളെപ്പറ്റി ഇവിടെ അധികം വിവരിക്കുന്നില്ല. ഒരാളുടെ വാക്കുകൾക്ക് വിരുദ്ധമായ നടവടികൾ നമുക്കു അനുഭവപ്പെടുന്നതുവരെ ആ വാക്കുകളെ വിശ്വസിക്കേണ്ടുന്ന ചുമതലയും, അതുപ്രകാരം അദ്ദേഹത്തെ കരുതിവരേണ്ടുന്ന ചുമതലയും നമുക്കുണ്ട്. വാക്കുകൾക്കും പ്രവൃത്തികൾക്കും തമ്മിൽ വിരുദ്ധമായി യാതൊന്നും കാണുവാൻ സാധിക്കാത്തതിനാലാണ് കൃഷ്ണനെ ഒരു യോഗീശ്വരന്റെ നിലയിൽ കരുതി അദ്ദേഹത്തിന്റെ കർമ്മങ്ങളെ ഇവിടെ വിചിന്തനം ചെയ്തിട്ടുള്ളത്. യോഗീശ്വരനായ കൃഷ്ണൻ സർവ്വോൽക്കർഷേ​ണ വർത്തിക്കട്ടെ! അദ്ദേഹത്തിന്റെ കർമ്മങ്ങൾ വിജയീഭവിക്കട്ടെ! ലോകവും സുഖപ്രദമായി തീരട്ടെ! കൃഷ്ണന്നു പറ്റുന്നതായ നിയമങ്ങൾ തത്സമാനന്മാർക്ക് ഒഴികെ മറ്റാർക്കും യോജിക്കാത്തവകളാണെന്നു ഒരിക്കൽകൂടെ വായനക്കാരെ ഓർമ്മിപ്പിച്ചുകൊണ്ട് ശേർഷം കഥാപത്രങ്ങളുടെ നേരെ തിരിയുകതന്നെ.

                                                                                                                             2 കൌരവപക്ഷം

ഇനി നമുക്കു കൌരവപക്ഷത്തിലേക്കു പ്രവേശിക്കതന്നെ. കൌരവഭാഗത്തെ മുഴുവനും ദുഷ്ടക്ക്രട്ടമെന്നു കരുതി തള്ളുകയാണല്ലൊ പൊതുവിൽ ചെയ്യാറുള്ളതു. അവർ ചെയ്തിട്ടുള്ള പല പ്രവൃത്തികളും ദോഷങ്ങൾതന്നെ എന്നുള്ളതിന്നു സംശയമില്ല. ഭീമസേനന്നു വിഷം കൊടുത്തതും, അയാളെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചതും , വെള്ളത്തിൽകൊണ്ടുപോയിതാഴ്ത്തിയതും, ഭവനം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/31&oldid=163138" എന്ന താളിൽനിന്ന് ശേഖരിച്ചത്