ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊള്ളിവെച്ചതും, കള്ളച്ചൂത് കളിച്ചർതും, പരസ്ത്രീയുടെ വസ്ത്രാക്ഷേപം ചെയ്തതും, നോക്കിയാൽ ദുഷ്ടക്രിയകളിൽ അവർക്കു പരിചയമില്ലാത്ത പ്രവൃത്തികൾ വല്ലതും ഉണ്ടോ എന്നുതന്നെ സംശയിക്കെണ്ടിയിരിക്കുന്നു. എന്നാൽ ഈ വിധം പ്രവൃത്തികളുടെ ഉല്പത്തി ഏതിൽ നിന്നാണെന്നും, അതുകളുടെ കർത്താവു ആരെന്നും, നമുക്കു ചുരുക്കത്തിൽ ഒന്നു ആരാഞ്ഞു നൊക്കാം.

ഒരു പ്രായംചെന്ന മനുഷ്യന്റെ ഹൃദയത്തിൽ ഉത്ഭവിക്കുന്ന വികാരങ്ങളെല്ലാം ചെറുപ്രായത്തിലുള്ള അനുഭവങ്ങളെയും വിദ്യാഭ്യാസത്തെയും അനുസരിച്ചിരിക്കുമെന്നാണല്ലൊ മന:ശാസ്ത്രം [Pshychology] പറയുന്നതു. ഒരുവന്റെ ജനനം മുതല്ക്കു അയാൾക്ക് പൂർണ്ണവയസ്സു എത്തുന്നതുവരെയുള്ള അനുഭവങ്ങളെയും, ബാഹ്യ വസ്തുക്കളായുള്ള എടപഴക്കത്തെയും, അയാളുടെ വിദ്യാഭ്യാസത്തെയും , നമ്മുടെ സ്വാധീനത്തിൽ വെച്ചു ഇഷ്ടംപോലെ ഉപയൊഗിക്കുന്നതായാൽ അയാളുടെ സ്വഭാവത്തെയും നടവടികളെയും നമ്മുടെ ഇഷ്ടംപൊലെ കൊണ്ടുവരാമെന്നും മാത്രമല്ലാ, ഇന്നിന്ന സന്ദർഭങ്ങളിൽ അയാൾ ഇന്നവിധം പ്രവൃത്തിക്കുമെന്നും നമുക്കു മുൻക്ക്രട്ടി തന്നെ പറയാവുന്നതുമാണ്. ഈ മന:ശാസ്ത്രതത്വത്തെ ആസ്പദിച്ചു നാം ദുർയ്യോധനപ്രഭൃതികളുടെ പ്രവൃത്തികൾ നോക്കുന്നതായാൽ അവരുടെ ദുഷ്പ്രവൃത്തികൾക്കു പാണ്ഡവന്മാരും അല്പം ഉത്തരവാദികളല്ലയൊ എന്നു ശക്തിപൂർവ്വം ശങ്കിക്കെണ്ടിവരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/32&oldid=163139" എന്ന താളിൽനിന്ന് ശേഖരിച്ചത്