ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പാണ്ഡവന്മരോടുള്ള ദുർയ്യോധനന്റെ നടവടികളിൽ മുതിർന്നുകാണുന്നത്, അയാൾക്ക് അവരുടെ നേരെയുള്ള അളവറ്റ ദ്വേഷമാണല്ലൊ. ഈ വികാരം അയാളുടെ മനസ്സിൽ വിതച്ചത് ഭീമസേനനല്ലെ? ചെറുപ്പകാലത്തു പാണ്ഡുവിന്റെ മരണശേഷം,-പാണ്ഡവന്മാർ ഹസ്തിനപുരത്തിൽ വന്നുചേർന്നതിന്നശേഷം,-ദുർയ്യോധനാദികളോടുക്രചി അവർ ഒത്തൊരുമിച്ചു കളിച്ചുനടക്കുന്ന അവസരത്തിൽ രാജ്യാവകാശത്തയൊ, ഭാവിശ്രേയസ്സിനെയെ കുറിച്ചു യാതൊരു വിചാരവും ഉണ്ടാകുവാൻ തരമില്ലാത്തതായ ആ അവസരത്തിൽ ബലവാനായ ഭീമസേനനിൽ നിന്നു ദുർയ്യോധനാദികൾ അനുഭവിക്കേണ്ടിവന്ന ചില്ലറ സങ്കടങ്ങളും അവനാമങ്ങളും[കുട്ടികളിയെന്നു വായനക്കാർക്കു തോന്നുമെങ്കിലും കുട്ടികളായവർക്കു അന്യോന്യം അങ്ങിനെ തോന്നുന്നതല്ല] എത്രമാത്രം കഠിനതരങ്ങളായിട്ടുണ്ട്! തന്നോളം ബലമില്ലാത്ത മറ്റു കുട്ടികളെ പല വിധേന കളിയായിട്ടെങ്കിലും ഭയപ്പെടുത്തുയിരുന്ന ഭീമൻ ആ വിധം ദ്രോഹങ്ങളിൽ നിന്നെല്ലാം മറ്റു പാണ്ടവന്മാരെ എപ്പോഴും ഒഴിച്ചിരുന്നതും മറ്റും മറ്റുള്ളവരുടെ സങ്കടങ്ങൾക്കു മൂർച്ചക്രട്ടുവാനല്ലാതെ കുറയ്ക്കുവാൻ കൊള്ളുന്നവയല്ലല്ലൊ. ഭീമസേനനിൽ പ്രത്യേകിച്ചും,പാണ്ടവന്മാരിൽ പൊതുവിലും, ദുർയ്യോധനപരിഷക്കു അസൂയയും ദ്വേഷ്യവും ഉണ്ടാകുവാനുള്ള കാരണവും ഉണ്ടാകുവാനുള്ള കാരണവും ഉണ്ടായ അവസരവും ഇതുതന്നെയാണ്. വിതച്ചതല്ലെ കൊയ്യുവാൻ നിവൃത്തിയുള്ളു? അന്നു ബാലചാപല്യത്താൽ ഭീമൻ പ്രവർത്തിച്ചതിന്റെ ഫലങ്ങളാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/33&oldid=163140" എന്ന താളിൽനിന്ന് ശേഖരിച്ചത്