ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വകാശിയായ ധൃരാഷ്ട്രന്നു് പ്രപ്തിയായ മക്കളുള്ളപ്പോൾ ആ രാജ്യാവകാശം അദ്ദേഹത്തിന്റെ സന്താനങ്ങൾക്ക് പോകുന്നതല്ലാതെഅനുജന്റെ മക്കൽക്ക് പോകുന്നതെങ്ങിനെ?രാജ്യാവകാശം മൂത്തപുത്രന്റെ സന്താനങ്ങൾവഴിയല്ലെ പോകേണ്ടത് ? സാധാരണയായി രാജ്യപദവിയെ ഒരു കൂട്ടുസ്വത്തിന്റെ നിലയിൽ കരുതാവുന്നതല്ല.ഇംഗ്ലീഷു കുടുംബങ്ങളിൽ നടന്നുവരുന്ന അവകാശക്രമംപോലെ ഒരു സ്ഥാനാവകാശം മൂത്തപുത്രന്നും,അദ്ദേഹത്തിന്നു സന്താനങ്ങളുള്ളപക്ഷം അവരിൽ മൂത്തപുരുഷന്നു,അയാളുടെ മൂത്തസന്താനത്തിന്നും എന്ന ക്രമപ്രകാരം പോകുന്നതുകൂടാതെ മറ്റൊരാൾക്ക് ( എത്ര തന്നെ അടുത്ത സംബന്ധികളായിരുന്നാലും വേണ്ടതില്ല ) അവകാശമില്ലാത്തതെന്നപോലെ തന്നെയാണ് ഈ സന്ദർഭത്തിലും കരുതേണ്ടത്. ഇങ്ങിനെതന്നെയാണല്ലൊ ഇപ്പോഴുള്ള വടക്കേയിന്ത്യയിലെ ക്ഷത്രിയ രാജകുടുംബങ്ങളിലും നടന്നുവരുന്നത്.

ഇങ്ങനെ ആലോചിക്കുന്നതായാൽ യുധിഷ്ഠിരന്റെ രാജ്യാവകാശവാദം കൃഷ്ണനാൽ പ്രേരിതമാണന്നും തെളിയുന്നതാണ്.അതിന്നുംപുറമെ ഗാന്ധാരി ഗർഭംദരിച്ചിരുന്നഅവസരത്തിലാണല്ലൊ കുന്തിയെക്കൊണ്ടു ദേവന്മാരെ വരിപ്പിച്ച് സന്താനോല്പാദനം ചെയ്യിപ്പിച്ചത്. തന്റെ പിതൃകടം വീട്ടുവാൻ മാത്രമായിരുന്നു പാണ്ഡു സന്താനത്തെ ഇച്ഛിച്ചിരുന്നതെങ്കിൽ ആയത് ഗാന്ധാരിയുടെ പ്രസവത്തിന്നുശേഷം ആവാമായിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/37&oldid=163144" എന്ന താളിൽനിന്ന് ശേഖരിച്ചത്