ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നുവല്ലോ. തന്റെ പുത്രൻ (തന്റെ ഭാര്യയിലുണ്ടായ പുത്രൻ) രാജ്യാവകാശിയുംകൂടി ആയ്തീരേണമെന്നുള്ള വിചാരംകൂടി അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ധൃതിയിൽനിന്നു തെളിയുന്നുണ്ട്.ധൃതരാഷ്ട്രപുത്രന്മാരെചതിക്കുവാനായി അവരുടെ ജനനത്തിനു മുമ്പുതന്നെ പാണ്ഡു ഈവിതം ഒരുമ്പെട്ടിട്ടുള്ളതായി ശങ്കിക്കേണ്ടിയിരുന്നു. എന്നു മാത്രമല്ല , ഭാരതയുദ്ധത്തിൽ സൈന്യബലം അധികം ഉണ്ടായിരുന്നതും ഭാരതത്തിലെ മറ്റു രാജാക്കന്മാരിൽ പാണ്ഡവന്മാരുടെ ബന്ധുക്കൾ ഒഴുകെ മറ്റെല്ലാവരും ചേർന്നിരുന്നതും കൌരവപക്ഷത്തിലാണല്ലോ.ദുര്യോധനന്ന് രാജ്യാവകാശം തീരെ ഇല്ലായിരുന്നുവെങ്കിൽ ഇത്ര അധികം രാജാക്കന്മാർ അദ്ദേഹത്തോട് യോജിക്കുമായിരുന്നുവെന്ന് ശങ്കിക്കുവാകൂടി പാടുള്ളതല്ല. ഈവിധം വാദത്തെ ആരുംതന്നെ ഭാരതത്തിൽ പ്രബലമായി പ്രസ്താവിച്ചുകാണുന്നില്ലെന്നു പറയുവാൻ വഴിക്കാണുന്നില്ല. ദുര്യോധനൻ ഉവാച :- പാണ്ഡവർമുതലെന്നൂഴി പാണ്ഡവൻനേടിയെങ്കിലോ തൽപ്പുത്രന്നുംതൽസ്സുതന്നും തൽപുത്രന്നുംക്രമത്തിലാം ഈഞങ്ങളോരാജവംശഹീനരായ് മക്കളൊത്തഹോ ലോകർക്കവജ്ഞാതരായിപ്പോകുമേ ജഗതീപതേ എന്നുമേനരകാനേടുമന്യപിണ്ഡോപജീവനം

ഞങ്ങൾക്കുപറ്റാത്തവിധമങ്ങുനീതിനടത്തണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/38&oldid=163145" എന്ന താളിൽനിന്ന് ശേഖരിച്ചത്