ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുന്നമേ നിന്തിരുവടി മന്നിടം വാണിരിക്കിലോ നാടുഞങ്ങൾക്കായിരുന്നൂ നാട്ടാർപാട്ടിൽപെടായ്ക്കിലും

                                            ആദി. അ 138 

ഇതിന്നെല്ലാം പുറമെ, കൌരവന്മാരുടെപക്ഷത്തിൽ പ്രബലമായ ഒരു വാദം പുറപ്പെടിവിക്കുവാൻ ഉള്ളത് അവരുടെ രാജ്യഭാരംകൊണ്ട് പ്രജകൾക്ക ഒട്ടുംതന്നെ ദ്രോഹമൊ അധ:പതനമൊ ഉണ്ടായിരുന്നില്ല ;എന്നു മാത്രമല്ല പ്രജകളുടെ അഭ്യുദയത്തിന്നും ഉത്തരോത്തരം അഭിവൃദ്ധിയുംഉണ്ടായിരുന്നു എന്നുള്ളതാണ്..ശ്രീകൃഷ്ണൻ ദൂതിന്ന് പോകുന്ന അവസരത്തിൽ കവി വർണ്ണിച്ചിട്ടുള്ളതായ ഹസ്തിനപുരത്തെ കാണുമ്പോഴും,വൈഷ്ണവയാഗത്തിൽ ദുര്യോധനാദികൾ പ്രദർശിപ്പിച്ച എശ്വർയ്യസമൃദ്ധിയേയും, കൌരവപക്ഷത്തിൽ പാണ്ഡവപക്ഷത്തിൽ ഉണ്ടായിരുന്നതിനേക്കാൾ ഉണ്ടായിരുന്ന അധികം സംഘബലവും,മാർദ്രരാജാവിനെ എതിരേറ്റു സല്ക്കരിച്ച രീതിയേയും മറ്റും ഓർക്കുമ്പോഴും രാജ്യഭാരത്തെ സംഭന്ധിച്ചേടത്തോളം യാതൊരു കുറ്റവും പറയാനില്ലെന്ന് തന്നെയല്ല, അഭിവൃദ്ധിതന്നെയാണ് ഉണ്ടായിരുന്നത് എന്നുവേണം പറവാൻ.രാജ്യഭരണത്തെപറ്റി ഭാരതത്തിൽ ഒരു ദിക്കിലെങ്കിലും കവി മോശമായി പ്രസ്താവിച്ചിട്ടും ഇല്ല.

സ്വതേദുഷ്ടനായ ഒരുവനായിരുന്നു രാജാവെങ്കിൽ ആ നാട്ടിലെ പ്രജകളുടെ സംതൃപ്തിക്കും വാത്സല്യത്തിന്നും അദ്ദേഹം പാത്രമാകുന്നതല്ലല്ലൊ.ഒരുവൻ ദുഷ്ടപ്രകൃതിയോടുകൂടിയവനാണെങ്കിൽ ദുഷ്ടചേഷ്ടിതങ്ങൾ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/39&oldid=163146" എന്ന താളിൽനിന്ന് ശേഖരിച്ചത്