ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്ന യൂധിഷ്ഠിരനെ ഇനിയും കരുതിവരുന്നുണ്ടെങ്കിൽ ആയതു നമ്മുടെ ആലോചനക്കുറവുകൊണ്ടുതനെയാകു വാനെ അവകാശം കാണുന്നുള്ളു ദുര്യോധനന്നാകട്ടെ അദ്ദേഹത്തിന്റെ ജീവിതത്തി ന്നു യോജിച്ചതു തനെയായിരുന്നു അദ്ദേഹത്തിന്റെമര ണവും .വളരെകാലം പ്രതാപത്തോടുകൂടി രാജ്യം ഭരി ച്ചതിന്നു ശേഷവും,യുദ്ധത്തിൽ തന്റെ സന്ധുബന്ധുക്ക ളായവർ സർവ്വവും മരിച്ചതിന്നു ശേഷവും അദ്ദേഹവും ര ണഭൂമിയിൽ യുദ്ധദേവതക്കായി തന്റെ ദേഹത്തെ ബലി കഴിച്ചതു് ഒരു ക്ഷത്രിയകുലത്തിൽ ജനിച്ചവന്ന് യോജി ച്ചതായ ധർമ്മംതനെയായിരുന്നുവെന്നു ഏവനും സമ്മ തിക്കാത്ത നിവൃത്തിയില്ല. അദ്ദേഹത്തിന്റെ പൂർണ്ണ ബോദ്ധ്യവും‌ ഇതുതന്നെയായിരുന്നു.പാണ്ഢവന്മാരെയാ ശ്രയിപ്പാനായി അദ്ദേഹത്തോട് ഉപദേശിച്ചവരായ കൃ പാദികളോടു ഉണ്ടായിട്ടുള്ള അദ്ദേഹത്തിന്റെ മറുപടി യെ ശ്രദ്ധിക്കുകം. "ആഴിചൂഴുമൊരീയൂഴിയെല്ലാമനുഭവിച്ചഞാൻ പാണ്ഢപുത്രപ്രസാദാൽനിഷ്കണ്ടകംവാഴ്വതെങ്ങിനെ മന്നവന്മാർക്കുപരിയായർക്കന്മട്ടിൽജ്വലിച്ചഞാൻ പിന്നെദ്ധർമ്മജനെദ്ദാസന്മട്ടുപിന്തുടരാവതോ സ്വയംഭോഗങ്ങളേറ്റേററം ഭൂരുദായംകൊടുത്ത ഞാൻ കൃപണംകൃപണന്മാരോടൊത്തുജീവിപ്പതെങ്ങിനെ കടംതീർത്തു പിതൃക്കൾക്കും ക്ഷത്രധർമ്മത്തിന്നുംശരി ശാശ്വതംസുഖമില്ലിങ്ങുരാജ്യമെങ്ങെങ്ങുകീർത്തിയും

ഇങ്ങുകീർത്തിപുലർത്തേണം പോരിലല്ലാതെയോർത്തിടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/51&oldid=163148" എന്ന താളിൽനിന്ന് ശേഖരിച്ചത്