ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ള്ളവരായിരുന്നതിനാൽ ഇദ്ദേഹത്തെ സൂതപുത്രൻ ഏ ന്നും രാധേയൻ എന്നും മറ്റും പേർ വിളിപ്പാൻ ഇടയാ യതാണ്.അതിനാൽ ജനിച്ച ഉടനെതന്നെ കുലമഹി മയാലും ജാതിവൈയിശിഷ്ട്യത്താലും മറ്റും ഒരു ക്ഷത്രിയകു മാരന്ന് സിദ്ധിക്കുന്ന വിശിഷ്ടഗുണങ്ങൾക്ക് അദ്ദേഹം അ ർഹനല്ലാതായിതീർന്നു എന്നു മാത്രമല്ല, ആയതുകൊണ്ടു അ ദ്ദേഹത്തിന്നു വളരെ അസ്വതന്ത്രതയും അനുഭവിക്കേണ്ട തായി വരികയും ചെയ്തു. എങ്കിലും ഇദ്ദേഹത്തിന്റെ വളർത്തച്ഛൻ ധൃതരാഷ്ര രുടെ ആശ്രിതനായിരുന്നതിനാലും,കർണ്ണൻ സ്വതേ ചെ റുപ്പകാലത്ത് തന്നെ കാണിച്ചിരുന്ന ബുദ്ധിശക്തിയാലും സാമർത്ഥ്യത്താലും അയാൾക്ക് നൂറ്റുവരുടെയും പാണ്ഡ വന്മാരുടെയും കൂടെ കളിച്ചുനടക്കുവാൻ ഇടയായി തീ ന്നിരിക്കണം. കൌരവപാണ്ഡവന്മാരുടെ വിദ്യാഭ്യാസ കാലത്ത അവരൊന്നിച്ച് കർണ്ണനും ചെറുപ്പത്തിൽ ദ്രോ ണരുടെ അടുക്കൽ പഠിച്ചിരുന്നു എന്ന സംഗതിയും പി ന്നെ പ്രസ്താവിച്ചുകാണുന്നുണ്ടു. അങ്ങിനെ അവർ ഒന്നി ച്ചഭ്യസിച്ചിരുന്ന സമയത്ത ദ്രോണർ ,അർജ്ജുനന്റെ പേ രിൽ പ്രത്യേകം കാണിച്ച വാത്സല്യത്താലും മറ്റും വെ റുപ്പും പശ്ചാത്താപവും തോന്നി കർണ്ണൻ അവിടെനി ന്നും പിരിയുകയാണല്ലൊ ചെയ്തത്. സമർത്ഥന്മാരായ കുട്ടി കളിൽ ചിലരിൽമാത്രം വാത്സല്യം കാണിച്ചു അവർക്കു മാ ത്രം ഗുരുനാഥൻ ഗൂഢവിദ്യകൾ ഉപദേശിച്ചകൊടുക്കു

മ്പോൾ അന്യബാലന്മാർക്കുണ്ടാവാറുള്ള സാധാരണ വി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/55&oldid=163152" എന്ന താളിൽനിന്ന് ശേഖരിച്ചത്