ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രവൃത്തിച്ചതെന്തായിരുന്നു ? ദ്രോണരേകൊണ്ടു ഏകലവ്യന്റെ തള്ളവിരൽ മുറിച്ചു മേടിക്കുകയാണല്ലൊ ചെയ്തത് . ഇത്ര നീചകർമ്മം ചെയ്യുവാൻ മാത്രം കർണ്ണൻ ബുദ്ധിഹീനനായിരുന്നില്ലെന്നുള്ള സംഗതി സ്മരണീയമത്രെ. ‌ഈ വിധം പ്രവർത്തിച്ചിരുന്ന ദ്രോണരുടെ പേരിൽ കർണ്ണന്ന് വെറുപ്പ് തോന്നാതിരുന്നതാണ് അത്ഭുതം! ദ്രോണരിൽ കർണ്ണനുണ്ടായിരുന്ന ഭക്തി കർണ്ണന്റെ മനോഗുണത്തെ അല്ലാതെ മറ്റെന്തിനെയാണു പ്രകാശിപ്പിക്കുന്നത്? ദ്രോണർ കർണ്ണനെ അഭ്യസിപ്പിക്കയില്ലെന്നു തീർച്ചയും പറ‌‌ഞ്ഞതിനുശേഷം കർണ്ണന്നു വിദ്യാഭ്യാസം പൂർയാക്കണമെങ്കിൽ അന്യനെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും വന്നു. അതിന്നു തക്ക യോഗ്യന്മാരും ചുരുക്കം. ധനുർവ്വേദത്തിന്റെ അവസാനം കാണേണമെന്നു മോഹമുള്ള കർണ്ണന്നു ദ്രോണരുടെതന്നെ ഗുരുനാഥനും സാക്ഷാൽ പരമേശ്വരന്റെ പ്രിയശിഷ്യനായ പരശുരാമനെയുമല്ലാതെ മറ്റാരെ ആശ്രയിച്ചാലാണ് ആ മോഹം സാദ്ധ്യമാകുന്നതു. പരശുരാമനാണെങ്കിൽ ക്ഷത്രിയന്മാരുടെ ജന്മവൈരിയാണ് താനും. ബ്രാഹ്മണൻ എന്നു പറഞ്ഞല്ലാതെ അദ്ദേഹത്തിന്റെ ശിഷ്യസ്ഥാനം ഒരു ക്ഷത്രിയനു കിട്ടുന്നതും അല്ല. അസത്യം പറയുകയല്ലാതെ മറ്റെന്താണു കർണ്ണന്നു ഇവിടെ ഗതി. സൂര്യദേവൻ ബ്രാഹ്മണനാണെന്നു കരുതി കർണ്ണൻ ബ്രാഹ്മണപുത്രൻ എന്നു പറയുന്നതിൽ സത്യാംശം അല്പം

ഉണ്ടെന്നു ചിലർ കരുതുന്നതായാൽകൂടി ആ പറഞ്ഞത്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/57&oldid=163154" എന്ന താളിൽനിന്ന് ശേഖരിച്ചത്