ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദ്യാഭ്യാസം ചെയ്യുന്ന കാലത്ത് തനിക്കുപറ്റിയ ബ്രാഹ്മണശാപം യാദൃഛയായി വന്നു ചേർന്ന ആപത്തല്ലാതെ അതിന്ന് കർണ്ണനെ ഉത്തരവാദിയാക്കുവാൻ പാടുള്ളതല്ല. അവനവൻ മനസ്സറിഞ്ഞു ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്നതിൽ മാത്രമേ ഒരുവനെ ഉത്തരവാദിയായി കരുതുവാൻ പാടുള്ളതുള്ളൂ. താപസപുത്രനെ കൊന്ന ദശരഥനേയൊ, മന്മഥക്രീഡാവശഗന്മരായിരുന്ന മഹർഷിയേയും പത്നിയേയും വധിച്ച പാണ്ഡുവിനേയൊ ആ കർമ്മങ്ങൾക്ക് നാം ഉത്തരവാദികളാക്കുന്നില്ലെല്ലൊ. അതുപോലെതന്നെ കർണ്ണന്റെ കർമ്മത്തേയും കരുതുന്നതിൽ അന്യായമെന്നുള്ളൂ. ആയത് (ബ്രാഹ്മണശാപം ലഭിച്ചത്) അദ്ദേഹത്തിന്റെ കാലക്കേട് എന്നല്ലാതെ വേറെ യാതൊന്നും പറയാൻ കാണുന്നില്ല. ഗുരുനാഥന്റെ നിദ്രക്ക് തടസ്സംവരുത്താൻ പാടില്ലെന്നുള്ള മനോഗതിയോടുകൂടി ഒരു "രാക്ഷസകീട"ത്തിന്റെ കടിയും സഹിച്ച് രക്തം ഒലിപ്പിച്ചിരുന്നിട്ടും അശേഷം മനശ്ചാഞ്ചല്യവും ദേഹചലനവും കൂടാതെയിരുന്ന കർണ്ണന്റെ മനോഗുണവും ധീരതയും ഗുരുഭക്തിയും എത്രയൊ മഹത്തരമായിട്ടുണ്ടെന്നു വിശേഷിച്ചു പറയണമെന്നില്ല. സ്വന്ത ജേഷ്ഠഭ്രാതാവായ യുധിഷ്ഠിരൻ അർജ്ജുനന്റെ ഗുരുവല്ലേ? അദ്ദേഹം കർണ്ണനോടു പൊരുതുതോറ്റ് വളരെ മനഃക്ലേശത്തോടും ദേഹക്ഷീണത്തോടും കൂടി ഇരിക്കുന്ന അവസരത്തിൽ പാരുഷ്യമായി അർജ്ജുനമോടു

വില്ലും ശരവും കൃഷ്ണന്റെ കയ്യിൽ കൊടുക്കുവാൻ പറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/59&oldid=163156" എന്ന താളിൽനിന്ന് ശേഖരിച്ചത്