ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

"ഭീമസേൻ ചിരിച്ചും കൊണ്ടീനമട്ടന്നേരമോർതിനാൻ പാർത്ഥന്റെ കയ്യാൽ നീ സൂതപുത്ര !പോരിൽമരി ക്കൊലാ കുലത്തിനൊത്തചമ്മട്ടികോലുകയ്യിലെടുക്കടോ അംഗരാജ്യവാഴുവാനുമങ്ങനർഹൻനരാധമ" ശ്വാവദ്ധ്വരാഗ്നിയ്കരികേഹവിസ്സേൽക്കുപ്രകാരമേ

                                         ആദി. അ.138.

അതിയായ മാനഭംഗവും അതിക്ഷോപവും ലഭിച്ച ഈ അ വസരത്തിൽപോലും കർണ്ണൻ തന്റെ വാസ്തവം പുറ ത്തറിയിക്കുന്നില്ല. തന്നെ ഉപേക്ഷിച്ചവളെങ്കിലും മാ താവായ കുന്തിയെ ബഹുജനസമക്ഷം അവമാനിക്കേണ്ട ന്ന് കരുതിയുള്ള വിശിഷ്ടവൃത്തിയല്ലെ ഇത് ? ഈ മഹാ മനസ്കതയെ എങ്ങിനെ അഭിനന്ദിക്കാതിരിക്കും! ഈ അവസരത്തിൽ തന്നെയാണ് ദുര്യോധനൻ ഇ ദ്ദേഹത്തിന്റ സഖ്യത്തെ പ്രാർത്ഥിക്കുന്നതും, അദ്ദേഹ ത്തിന്റെ ബലത്തേയും ധനുർവ്വേദത്തിലുള്ള പാടവത്തേ യും കണ്ട് അർജ്ജുനനെ വെല്ലുവാനുള്ള പുരുഷൻ ഇദ്ദേ ഹംതന്നെ എന്നുറപ്പു തോന്നി അദ്ദേഹത്തിന്റ സഖ്യ ത്തെ എങ്ങിനെയെങ്കിലും വരിക്കേണമെന്നാഗ്രഹത്തോടു കൂടിയ ദുര്യോധനൻ കർണ്ണനെ അംഗരാജാവാക്കി അഭി ഷേകംചെയ്ത് കൃപരുടെ അധിക്ഷേപത്തിൽ നിന്നും അ വനെ രക്ഷിക്കുന്നു. "ഈ രാജ്യദാനത്തിനെന്തുചേരാവൊന്നേകിടേണ്ടു ‌‌ഞാ

രാജശാർദ്ദൂലചൊന്നാലും വ്യാജംവിട്ടതുചെയ്യുവൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/61&oldid=163158" എന്ന താളിൽനിന്ന് ശേഖരിച്ചത്