ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരമത്യന്തമാംസഖ്യംപോരുമെന്നാൻസുയ്യോധനൻ എന്നുകേട്ടങ്ങിനെതന്നെയെന്നുകർണ്ണനുമോതിനാൻ"

                                                ആദി.അ.136.

തനിക്കുവന്ന അവമാനത്തിൽനിന്ന തന്നെ രക്ഷിച്ച പു രുഷന്റെ സഖാവായി ​എന്നെന്നും താൻ വർത്തിച്ചുകൊ ള്ളാമെന്നുള്ള കർണ്ണന്റെ സത്യം അയാ‌‌‌‌‌‌‌‌ൾക്ക് സ്വതസി ദ്ധമായ മനോഗുണത്തെയല്ലെ നമുക്കു കാട്ടിതരുന്നത്? കൃതജ്ഞതയെന്ന ഗുണം മൃഗങ്ങളിൽ കൂടികണ്ടുവരുന്ന അ വസ്ഥക്ക് മഹാമനസ്കനായ കർണ്ണൻ തന്റെ കൃതജ്ഞത യെ കാണിപ്പാൻ കൗരവപക്ഷത്തിൽ ചേർന്നതിൽ നമു ക്കു അദ്ദേഹത്തെ ഒരിക്കലും കുറ്റപ്പെടുത്തുവാൻ പാടുള്ള തല്ല. ഇതിനു പിന്നീടാണല്ലോ ജതുഗേഹത്തെദഹിപ്പി ച്ചതും പാണ്ഡവന്മാർ ഒളിച്ചോടേണ്ടിവന്നതും. ഇതിൽ കർണ്ണൻ ഒരിക്കലും ഉത്തരവാദിയാകുന്നതല്ല .കർണ്ണനും ദുര്യോധനന്റെ പ്രവൃത്തികൾ അറിഞ്ഞിരുന്നുവെന്നുമാ ത്രം പറയുകയല്ലാതെ അതൊക്കെ കർണ്ണന്റെ ഉപദേശ പ്രകാരം ചെയ്തതായിരുന്നവെന്നു പറയുന്നതിൽ ന്യായം ലേശവുമില്ല. അങ്ങിനെ ഒരു ചതിപ്രവൃത്തിക്ക് കർണ്ണൻ ദു ര്യോധനനെ പ്രേരിപ്പിച്ചതായി ഭാരതത്തിൽ എവിടേയും പ്രസ്താവിച്ചതായും കാണുന്നില്ല. അദ്ദേഹത്തിനോടു അ ഭിപ്രായം ആവശ്യപ്പെട്ടിരുന്ന സമയങ്ങളിലെല്ലാം ശൂര ന്മാർക്കും ക്ഷത്രിയന്മാർക്കും ചേരുന്ന അഭിപ്രായങ്ങളെ മാത്ര

മേ അദ്ദേഹം പറഞ്ഞു കാണുന്നുള്ളൂ. നേരിട്ടുനിന്നുളള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/62&oldid=163159" എന്ന താളിൽനിന്ന് ശേഖരിച്ചത്