ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നതും. പാഞ്ചാലിയെ ദാസിയെന്നു വിളച്ചു അധിക്ഷേ പിച്ചതു കർണ്ണൻ തന്റെപകയൊഴിച്ചതായി മാത്രമാണ് നാം വിചാരിക്കേണ്ടതു. ഒരു സ്ത്രീയായതിനാൻ കർണ്ണൻ അതിനെ ക്ഷമിക്കേണ്ടതായിരുന്നതല്ലയോ എന്നു സംശ യംതോന്നുന്നപക്ഷം മഹാരാജാക്കന്മാരും വിശിഷ്ടബ്രാ ഹ്മണന്മാരും മറ്റു നാനാജാതികളും നിറഞ്ഞിരുന്ന ഒരു സദസ്സിൽ വെച്ചു ഒരു വീരപുരുഷനെ അധിക്ഷേപിക്കു വാൻ ധൈര്യപ്പെട്ട ഒരു വനിത,സ്ത്രീ സഹജമായ ലജ്ജ യൊ വിനയമൊ എന്തെന്നറിവില്ലാത്തവളല്ലെ? അതി ന്നു ചേർന്ന ശക്ഷയാണ് കർണ്ണൻ നൽകിയതും. സാക്ഷാൽ കൃഷ്ണന്നുകൂടി തോല്പിക്കുവാൻ സാധിക്കാ ത്ത ജരാസന്ധനെ പൊരുതി ജയിച്ചവനും രാജസൂയയാ ഗത്തിനു വേണ്ടി നാലു പാണ്ഡവന്മാർ കൂടി ജയിച്ച രാ ജാക്കന്മാരെ എല്ലാം ദുര്യോധനന്റെ വൈഷ്ണവയാഗ ത്തിന്നായി ഒറ്റക്കു ജയിച്ചവനും ആയ കർണ്ണന്റെ ശൌ ര്യത്തിന്നു തുല്യമായ ഒരു അപരപരാക്രമം വേറെ ആരി ലെങ്കിലും കാണുന്നുണ്ടോ?യുധിഷ്ടിരന്റെ രാജസൂയാവ സരത്തിൽ കർണ്ണനെപ്പറ്റിയുള്ള ശിശുപാലപ്രശംസ ഇ തിന്നു ദൃഷ്ടാന്തവുമാണ്. "പതിമൂവ്വാണ്ടുറങ്ങാതെ കഴിച്ചെൻ ബഹുദു:ഖമായി ഇന്നുറങ്ങാംസുഖം രാത്രിനിൻ പ്രസാദാൽ മഹാഭുജാ." (കർണ്ണപർവ്വം. അ.96) കർണ്ണന്റെ പരാക്രമത്തെ പറ്റി മേല്പറഞ്ഞവിധം യുധിഷ്ടരൻ പറയുന്ന സന്ദർഭത്തിൽ അദ്ദേഹത്തിനെ കൊ

ന്ന അർജ്ജുനനെയാണല്ലൊ ഓർമ്മവരുന്നത്. അവരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/65&oldid=163162" എന്ന താളിൽനിന്ന് ശേഖരിച്ചത്