ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അന്യോന്യം താരതമ്യപ്പെടുത്തുന്നതായാൽ കർണ്ണന്റെ വീ ര്യം എത്രയൊ ഉയർന്നതായിരുന്നുവെന്നും അറിയാവുന്ന താണ്. കർണ്ണൻതന്നെ ശല്യരോടു അർജ്ജുനന്റെയും ത ന്റെയും ബലാബലങ്ങളെ പറ്റി വിചിന്തനംചെയ്ത പ റഞ്ഞട്ടുള്ളത് എത്രയും വാസ്തവമത്രെ.

   ജനിക്കുമ്പോൾ   ഉണ്ടായിരുന്നതായ  അഭേദ്യകവച

വും സർവ്വരോഗഹാരികളായ കുണ്ഢലങ്ങളും ഉപേക്ഷി ച്ചതോടുകൂടി ദിവ്യത്വത്താൽ ഉള്ളതായ വിശേഷ ഗുണ ങ്ങൾ മുഴുവൻ പോയി, കർണ്ണൻ ഒരു വെറും മനുഷ്യന്റെ നിലയിലായിതീർന്നു.

  ചട്ടപോയികുണ്ഢലവുമില്ലാതായിപാണ്ഡുനന്ദന
  മർത്ത്യനായിശക്രദത്തവേലുംപോയപ്പോളിന്നിവൻ
                                ( ദ്രോണം അ. 181	)

അതിൽപിന്നെ അദ്ദേഹത്തിന്നുണ്ടായിരുന്ന ബലകാരണ ങ്ങൾ പരശിരാമങ്കൽ നിന്ന് അഭ്യസിച്ച വിദ്യയും സ്വബാ ഹുപരാക്രമവും മാത്രമായിരുന്നു.അർജ്ജുനന്നാകട്ടെ അ ഗ്നിദത്തമായ ചാപവും, ശരങ്ങളും, രഥവും,ദേവേന്ദദ ത്തമായ വിദ്യയും, കിരീടവും, ശംഖും, പരമശിവപ്രസാദ ലബ്ഗമായ പാശുപതവും, കൃഷ്ണന്റെ നിരന്തരസാന്നിദ്ധ്യ മെന്നിതുകളുമായിരുന്നു. ഇതുകൾ എല്ലാം ഉണ്ടായിട്ടുകൂ ടികർണ്ണന്റെ പരാക്രമത്തോടു എതിർത്തുനിൽപ്പാൻ അർജ്ജു നന്ന് സാധിച്ചില്ലെന്നെറിയുന്നതിൽ നിന്നു തന്നെ കർണ്ണ ന്റെ പരാക്രമം എത്രമാത്രം വിശേഷപ്പെട്ടതായിരുന്നുവെ ന്ന് നമുക്ക് അനുമാനിക്കാമല്ലൊ. കർണ്ണന്റെ നാഗാസ്ത്രം

8










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/66&oldid=163163" എന്ന താളിൽനിന്ന് ശേഖരിച്ചത്