ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

​ണപർവ്വത്തിൽ ഘടോല്ക്കചവധാനന്തരം കൃഷ്ണാർജ്ജുനസം വാദത്തിൽനിന്നും മറ്റും അതിന്റെ വാസ്തവാവാസ്തവങ്ങ ൾ വെളിപ്പെടുന്നുണ്ട്. കൃഷ്ണൻ അർജ്ജുനനെ ദ്വൈരഥ ത്തിന്നു അനുവദിക്കാത്തതുകൊണ്ട് അർജ്ജുനനുമായി ദ്വൈരഥം ഇതിനുമ്പായി ഒരിക്കലും കർണ്ണൻ ചെയ്തിട്ടി ല്ലെന്നാണ് ആ സംവാദത്തിനിന്നും പ്രത്യക്ഷപ്പെടുന്ന ത്. പാശുപതാസ്ത്രത്തിന്നുവേണ്ടി അർജ്ജുനൻ തപംചെ യ്തതും ദേവേന്ദ്രൻ കർണ്ണന്റെ കവചകുണ്ഡലങ്ങളെ ഇരന്നു വാങ്ങിയതും അർജ്ജുനന് കർണ്ണനെ ജയിക്കേണ്ടതിന്നായി രുന്നില്ലൊ? ഈ അവസ്ഥക്ക് ഇതിന്നുമുമ്പ് കർണ്ണനുമാ യി അർജ്ജുനൻ ദ്വൈരഥം ചെയ്പാൻ വഴിയുണ്ടെന്നു വ രുന്നില്ല. അവിടെയും ഇവിടെയും വെച്ചുപലരോടും സം കുലമായി പൊരുതുന്ന അവസരങ്ങളിൽ അർജ്ജുനനുമാ യി പൊരുതുവാൻ സംഗതിയുണ്ടായിട്ടുണ്ടെന്നുവരികിലും ആ സന്ദർഭങ്ങളിലെല്ലാം കർണ്ണന്ന് തന്റെ പരാക്രമപ്ര ദർശനത്തിന്ന് സമയം കിട്ടീട്ടുമില്ല. ഒരു സൈന്യത്തി ന്റെ നേതാവായിരുരുന്നുംകൊ​ണ്ടു കർണ്ണൻ ഇതിന്നു മുമ്പ് ഒരിക്കലും അർജ്ജനനുമായി പോർചെയ്തിട്ടുണ്ടായിരുന്നി ല്ല. ദേവേന്ദ്രദത്തമായ വേല് ഉപയോഗിക്കുവാൻ അവ സരം കിട്ടാഞ്ഞതും ഇതു കാരണംതന്നെയാണ്.

 "ആക്കർണ്ണനോ മഹാബുദ്ധി സർവ്വശസ്ത്രധരോത്തമൻ

അമോഘമാശ്ശക്തിയെന്തേസൂത! ചാട്ടാഞ്ഞുപാർത്ഥനിൽ" എന്ന ധൃതരാഷ്ട്രന്റെ ചോദ്യത്തിന്നു സഞ്ജയന്റെ മറു

പടി കേൾക്കുക:-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/68&oldid=163165" എന്ന താളിൽനിന്ന് ശേഖരിച്ചത്