ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദ്ധാക്കളും പ്രവർത്തിച്ചതായി കാണുന്ന സംഗതിയാണ്. അതും , കർണ്ണൻ അഭിമന്യുവിന്റെ അസ്ത്രങ്ങൾക്കു ലാക്കാ യി നിന്നു നേരിട്ട് പോ​​​​​​ർചെയ്യുന്ന അവസരത്തിലാണ് താനും. വല്ല സംശയമൊ ധർമ്മശങ്കയൊ അരുതെന്നു ക രുതി ബാലവാത്സല്യത്താൽ കണ്ണൻ ദ്രോണരോടു ധർമ്മശ ങ്കയെ ചോദിക്കുകയും ദ്രോണർ ധർമ്മലോപമല്ലെന്നു വി ധിക്കുകയുംചെയ്തതിന്നുശേഷവുമാണ് കർണ്ണന്റെ ഈ പ്ര വൃത്തി. ഇവകളാൽ കർണ്ണന്റെപരാക്രമം എതിരില്ലാത്ത തെന്നും അദ്ദേഹത്തിന്റെ ക്ഷാത്രധർമ്മം കളങ്കരഹിതവു മായിരുന്നുവെന്നും നിസ്തർക്കം നമുക്കു തീരുമാനിക്കാവുന്ന തുമാണ്.

        പരാക്രമികളിൽ അഗ്രേസരനെന്നപോലെ ദാതാക്ക

ളിൽവെച്ചും കർണ്ണൻ കിടയറ്റവനായിരുന്നു. ബ്രാഹ്മണർ ക്കു കൊടുക്കുകവയ്യാത്ത ഒരു വസ്തുപോലും കർണ്ണന്നുണ്ടാ യിരിന്നില്ല . ദേവേന്ദ്രൻ കവചവും കണ്ഡലവും യാചി ക്കുവാൻ വരുന്നതാണെന്നും അതു കൊടുത്തുപേകരു തെന്നും, അങ്ങിനെ കൊടുത്തുപൊകുന്നതായാൽ ത നിക്കു അർജ്ജുനനെക്കാൾ മെച്ചമുളള ഗുണങ്ങൾ ഇല്ലാ തായി തീരുന്നതാണെന്നും മറ്റും ഉപദേശിച്ച സൂര്യദേ വന്റെ വാക്കുകൾ സത്യനിഷ്​ഠയാലും ദാനശീലംകൊണ്ടും വകവെക്കാതിരിക്കയാണല്ലൊ ചെയ്തത്. "ജീവൻകളഞ്ഞുംകാക്കേണം കീത്തിയെന്നറികെൻവ്രതം ആ ഞാൻ ബ്രാഹ്മണനായെത്തും ശക്രന്നീനല്ലഭിക്ഷയെ കൊടുത്തു ദേവലോകത്തിപ്പരസ്സൽഗ്ഗതി നേടുവാൻ

(അരണ്യം അ. 300)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/72&oldid=163169" എന്ന താളിൽനിന്ന് ശേഖരിച്ചത്