ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇതാണല്ലൊ കർണ്ണന്റെ മറുപടി. തന്റെ ജീവി തസർവ്വസ്വവും ഇങ്ങിനെ കൃത്രിമബ്രാഹ്മണവേഷാധാരിയാ യ ദേവേന്ദ്രന്നു ദാനം ചെയ്യുന്ന സമയം തന്റെ ശരീര ത്തിൽനിന്നു കവചത്തെ ഈർന്നെടുക്കേണ്ടിവന്നപ്പോൾ ഒരു തുള്ളിവെള്ളം കണ്ണിൽനിന്നു വീഴുകയാകട്ടെ, ഒരു ചാഞ്ചല്യം ദേഹത്തിന്നൊ മനസ്സിന്നൊ ഉണ്ടാവുകയാക ട്ടെ ചെയ്യാഞ്ഞതിനാലാണല്ലൊ കർണ്ണൻ എന്ന പേര് ത ന്നെ നമ്മുടെ നായകന്നു സിദ്ധിച്ചത്. ഉശീന്ദ്രനായ ശിബിക്കോ, കർണ്ണനൊ ആർക്കാണ് ദാനമാഹാത്മ്യം ഏ റുകയെന്നു നിർണ്ണയിക്കാവുന്നതല്ല.

        ദാനശീലത്തിലെന്നപോലെ തന്നെ ധർമ്മമനിഷ്ഠയി

ലും ഗുരുജനഭക്തിയിലും അനുപമനായിരുന്ന കർണ്ണൻ അ ദ്ദേത്തെ ധർമ്മപന്ഥാവിൽ നിന്നു തിരിക്കുന്നതിന്നു ദൈ വത്തിന്നുകൂടി സാധിക്കാത്തതായിരുന്നു. കർണ്ണനെ യുധി ഷ്ഠിരാദികളോടു യോജിപ്പിക്കുവാനായി സൂര്യദേവൻ എ ത്ര വളരെ പ്രയാസപ്പെട്ടു. മാതാവായ കുന്തി എത്ര താ ഴ്മയായി അപേക്ഷിച്ചു? പാണ്ഡവദൂതനായ കൃഷ്ണൻ എ ന്തെല്ലാം തന്ത്രങ്ങൾ പ്രയോഗിച്ചു നോക്കി. യൂധിഷ്ഠിര നുമായി ഇണക്കി അയാളുടെ ജ്യേഷ്ഠഭ്രാതാവിന്റെ നി ലക്കു രാജാവായി വാഴാവുന്നതാണെന്നുപറഞ്ഞു മോഹി പ്പിച്ചു നോക്കി. അത് ഫലിക്കില്ലെന്നു കണ്ടപ്പോൾ സുന്ദരിയായ പാഞ്ചാലിയുമായി എണക്കാമെന്നുംപറ ഞ്ഞുനോക്കി. ഒടുവിൽ അർജ്ജുനനെക്കൊണ്ടു കൊല്ലി ക്കുന്നതാണെന്നും പറഞ്ഞു ഭയപ്പെടുത്തുവാനും ശ്രമിച്ചു.

ഒന്നുകൊണ്ടും കർണ്ണന്നു ചഞ്ചല്യം ഭവിച്ചില്ല. താൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/73&oldid=163170" എന്ന താളിൽനിന്ന് ശേഖരിച്ചത്