ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിലുള്ള സകല കഷ്ടാനുഭവങ്ങൾക്കും മൂലഹേതുവായ ആ കർമ്മത്തിന്റെ കർത്ത്രിയുമായ,ആ കുന്തിയെ ആ മഹാനാ യ കർണ്ണന്നല്ലാതെ വേറെയാർക്കെങ്കിലും മാതാവെന്നുള്ള ബ ഹുമാനത്തോടുകൂടി കരുതുവാൻ സാധിക്കുന്നതാണോ! ആ വിശിഷ്ടപുരുഷനല്ലാതെ വേറെയാർക്കാണ് അവളുടെ അപേക്ഷകളെ നൽക്കുവാനായി ഹൃദയം സമ്മതിക്കുക? കർണ്ണന്റെ മുമ്പിൽ ഗമിക്കുവാനായി കുന്തിദേവീ വളരെ ശങ്കിച്ചു. പ്രവേശിച്ചപ്പോൾതന്നെഭയത്താൽ ദേഹംവിറ ച്ചിരുന്നുവത്രെ. ഇതിൽ ഒട്ടുംതന്നെ അത്ഭുതപ്പെടുവാൻ ഇല്ല. തന്റെ പ്രവൃത്തിയുടെ കാഠിന്യംഅറിഞ്ഞിരുന്നി ട്ടും കണ്ണന്റെ മുമ്പിൽചെല്ലുനാനുണ്ടായധൈര്യത്തെകു റിച്ചാ​ണ് നാം അത്ഭുതപ്പെടേണ്ടത്.മറ്റുമക്കളുടെ ജിവ രക്ഷയിലുള്ള മോഹം മാത്രമാണ് ഇതിന്ന് അവൾക്കുധൈ ര്യം നൽകിയതും.

       ​എന്നാൽ കർണ്ണനാകട്ടെ, തന്റെ മാതാവ് തന്റെ

മുമ്പിൽവന്ന് കുറ്റം സമ്മതിച്ചപ്പോൾ നലിയ ക്ഷോഭം ഒന്നും കാണിച്ചില്ല. അദ്ദേഹം മുമ്പ് തന്നെവാസ്തവം അറി ഞ്ഞിരിക്കുന്നുവെന്ന സംഗതിയായിരിക്കാം ഇതിന്നുകാര ണം. എങ്കിലും,കുറ്റംചെയ്ത ആളെ മുമ്പിൽ കാണുന്ന അ വസരത്തിൽ ഉണ്ടാവുന്നക്ഷോഭത്തെ അദ്ദേഹംപ്രദർശിപ്പി ച്ചുകാണാത്തതിൽ ആത്മസംയമം ​ഒരുവിധംപൂർത്തിയായി കർണ്ണന്നുസിദ്ധിച്ചിരിക്കുന്നുവെന്നുവേണം നമുക്കുകരുതുവാ ൻ. കുന്തിയെ അധികമായി പഴിച്ചില്ലെന്നല്ല അവളുടെ

അപേക്ഷകളിൽ ധർമ്മാനുസരണം കൈകൊള്ളാവുന്നവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/77&oldid=163174" എന്ന താളിൽനിന്ന് ശേഖരിച്ചത്