ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആടിനെ പട്ടിയാക്കിയ കഥ എല്ലാവരും ഓർക്കുന്നുണ്ടാ യിരിക്കാം. അവർ കർണ്ണനെ അധിക്ഷേപിച്ചിരിക്കുന്നതു വാസ്തവം അങ്ങിനെതന്നെയായിട്ടൊ അല്ലയൊ എന്നു ള്ളതിന്നു ഭീഷ്മരുടെ കർണ്ണനുമായുള്ള ഒടുവിലത്തെ സം വാദം തന്നെ സാക്ഷിയാണ്. മറ്റുള്ളവരുടെ അധി ക്ഷേപങ്ങൾക്കിടയിൽ തന്റെ ധൈര്യം നിലനിർത്തുവാ നായി മാത്രമാണ് കർണ്ണൻ തന്റെ വീര്യപരാക്രമങ്ങളി ലുള്ള വിശ്വാസത്തെ പറ്റി തന്നത്താൻ പറഞ്ഞുവന്നി രുന്നതെന്നുമാത്രമെ അദ്ദേഹത്തിന്റെ വാക്കുകളിൽനി ന്നു നാം ഗ്രഹിക്കേണ്ടിതുള്ളൂ. യുദ്ധത്തിൽ ആദ്യമായി അ ർജ്ജുനനുമായി ദ്വൈരഥം ചെയ്യുവാൻ പോകുന്ന അവ സരത്തിൽ ശല്യരുമായുണ്ടായ സംവാദം,, താനെത്രയൊ കാലമായി പ്രതീക്ഷിച്ചുവരുന്ന ഒരു സന്ദർഭം, തനിക്കു അ ടുത്ത് ലഭിക്കുവൻ പോകുന്നു എന്നുള്ള അറിവിന്റെ ഫലമായി ഉണ്ടായിരുന്ന ഉത്സാഹത്തിന്റെ ഒരു പ്രകാ ശനം മാത്രമാണ്. ആ വിധ സന്ദർഭങ്ങളിൽ ഉത്സാഹം ഉണ്ടാകുന്നതും ആയതിനെ വാക്ക് മൂലമൊ മറ്റൊ പ്ര കാശിപ്പിക്കുന്നതും മനുഷ്യ സഹജമാണ്. അല്ലാതെ അത് ഒരു നീചസ്വഭാവമെന്നു പറഞ്ഞു നമ്മുക്കു അദ്ദേ ഹത്തെ അധിക്ഷേപിക്കാവുന്നതല്ലാ.

    മേൽപറഞ്ഞ സംഗതികൾകൊണ്ടു കർണ്ണനെപ്പോ

ലെ ഭാരതത്തിൽ വിശിഷ്ടവും, നിഷ്കളങ്കവുമായ ഒരു പാ ത്രം വേറെയില്ലെന്നു തെളിയുന്നതാണ്. ധർമ്മനീതികു

ളിൽ നിന്നു ഒരു എൾമ​​ണിക്കുപോലും തെറ്റാതെ, സ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/79&oldid=163176" എന്ന താളിൽനിന്ന് ശേഖരിച്ചത്