ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്യത്തോടും, അധർമ്മഭയത്തോടും വീര്യത്തോടുംകൂടി പ്ര കാശിച്ചു കാണുന്ന കർണ്ണൻ തന്നെയാണ് നമുക്കു കൊ ണ്ടാടുവാനുള്ള പാത്രവും. സത്യത്തെയായിരുന്നു അദ്ദേ ഹം ജീവനേക്കാൾ അധികം വിലമതിച്ചിരുന്നതു. സ ത്യമെന്നതു യാതൊരു ഒഴികഴിവുകളും ഇല്ലാത്ത ധർമ്മമാ കുന്നു. വാക്കുകൾ ഉച്ചരിക്കുന്നതിൽ മാത്രമെ സത്യത്തെ കൈക്കൊള്ളേണ്ടതുള്ളു എന്നു വിചാരിക്കുന്നത് മൂഢത്വ മാണ്. സത്യം മനസ്സിലെ വിചാരങ്ങളിലും വാക്കുകളി ലും പ്രവൃത്തികളിലും അന്യരുമായുള്ള സംബന്ധങ്ങളിലും എല്ലാം ഒരുപോലെ യാതൊരു വ്യത്യാസവും കൂടാതെ അനുഷ്ടിക്കേണ്ടുന്ന ഒരു മനുഷ്യധർമ്മമാകുന്നു. അശ്വ ത്ഥാമാവു എന്ന ഒരാനയെ കൊന്നതിന്നുശേഷം ദ്രോണ രുടെ മുമ്പാകെ ചെന്നു അശ്വസ്ഥാമാവ് ഭീമനാൽ കൊ ല്ലപ്പെട്ടു എന്നു ഉച്ചത്തിലും "മെല്ലെ കുഞ്ജരമെന്നുമെ" എന്ന ധർമ്മപുത്രൻ പറഞ്ഞത് ഒരിക്കലും സത്യമായി വ രുന്നതല്ലാ. മനസാക്ഷിയുടെ തൽക്കാല ശല്യത്തെ അ ടക്കുവാൻ കൂടി ഇമ്മാതിരി പ്രയോഗങ്ങൾ കൊണ്ടു സാ ധിക്കുമൊയെന്നും സംശയമാ​ണ്. നുണപറകയെന്നതി ന്നുവേ​ണ്ട മനോധൈര്യം പോലും ഈ വിധമസത്യത്തി ൽകാണത്തതിനാൽ ഇമ്മാതിരിയുള്ള ഭീരുക്കളുടെ അസ ത്യവചനങ്ങളെ ഏറ്റവും നികൃഷ്ടങ്ങളായിട്ടാണ് കരു തേണ്ടത്. സത്യത്തെ ആശ്രയിച്ചിട്ടാണല്ലൊ മറ്റെല്ലാ ധർമ്മങ്ങളും നിലനില്ക്കുന്നതു അതുതന്നെയാണ് സത്യത്തി ന്ന് ശതപത്രസമുത്ഭവൻ, മറ്റെല്ലാ പുണ്യങ്ങളേക്കാളും

പ്രാധാന്യം വിധിച്ചിട്ടുള്ളതും സത്യനിയമങ്ങൾ അനു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mahabharathathile_Karnan_1923.pdf/80&oldid=163177" എന്ന താളിൽനിന്ന് ശേഖരിച്ചത്