ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

97

ളായ ആ വക പ്രയോഗവിശേഷങ്ങൾ ആദ്ദേഹത്തിന്റെഗ്രന്ഥത്തിൽ കാണുന്നില്ല.അതിന്നുദാഹരണങ്ങളായ പ്രയോഗങ്ങൾ മുമ്പ് കാണിച്ചിട്ടുണ്ടല്ലോ.

ഇങ്ങനെ പല തരം സൂക്ഷമങ്ങളായ അംശങ്ങളും എടുത്ത് നോക്കുമ്പോൾ ഭാരതഗാഥ കൃഷ്ണഗാഥയെ അനുസരിച്ചു പിൽക്കാലത്ത് ഒരു കവി എഴുതിയതാണെന്നുള്ള തത്വം തെളിയുന്നതാണ്.അതിന്നും പുറമെ ഭാരതഗാഥ ആദ്യത്തിലും കൃഷ്ണഗാഥ പിന്നീടും ഉണ്ടാക്കിയതാ

ണെന്നു പറയുന്നതും കലിസംഖ്യയായിക്കല്പിച്ചുചേൎത്തിട്ടുള്ള സംഗതിയും പരസ്പരവിരുദ്ധവുമാണ്.കലിസംഖ്യ കൃഷ്ണഗാഥക്കു പറയുന്നത് ൧൭൩൫൧൧൬-ം (കൊല്ല വൎഷം-൮൩൦)ഭാരതഗാഥക്കു പറയുന്നത് ൧൭൩൬൨ർ൩-ം(കൊല്ലവൎഷം-൮൩൩) ആകയാൽ ഭാരതഗാഥ ഒടുവിൽ,അതായത് കൃഷ്ണഗാഥ ഉണ്ടാക്കി മൂന്ന്കൊല്ലം കഴിയുമ്പോൾ ഉണ്ടാക്കിയതായിട്ടാണ് വരുന്നത്.പക്ഷെ അതൊന്നും കലിസംഖ്യയാവില്ലെന്നുള്ളതിലേക്ക് ഗ്രന്ഥത്തിലുൾപ്പെട്ട എല്ലാ പ്രകരണങ്ങളുടേയും അവസാനത്തിൽ 'കൃതായാം കൃഷ്ണഗാഥായാം' എന്നും'കലേൎഭാരതഗാഥായാം'എന്നും തന്നെ കാണുന്നതും ഗ്രന്ഥം മുഴുവനും ഒരു ദിവസം കൊണ്ടുതന്നെ നിൎമ്മിച്ചതാണെന്നു കരുതുന്നത് വെറും അസംബന്ധമാണെന്നു പ്രത്യേകം പറഞ്ഞറിയിക്കേണ്ടതില്ലെന്നുള്ളതും തന്നെ വേണ്ടേടത്തോളം സാധകങ്ങളായിരിക്കുന്നുണ്ട്.അതും കൂടാതെ കൃഷ്ണഗാഥാകൎത്താവിന്ന് നല്ല സംസ്കൃതവാൽപത്തിയുണ്ടെന്നു ഗ്രന്ഥത്തിലെ ഏതു ഭാഗവും നല്ലവണ്ണം തെളിയിക്കുന്നുണ്ട്.ഭാരതഗാഥയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayala_bhashayum_sahithyavum_1927.pdf/100&oldid=151905" എന്ന താളിൽനിന്ന് ശേഖരിച്ചത്